മനാമ: ദുൽഹജ്ജ് മാസത്തിൽ വിവിധ പരിപാടികൾ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുമെന്ന് സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. റാശിദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി.വിവിധ പള്ളികൾ കേന്ദ്രീകരിച്ച് ഉദ്ബോധന പ്രഭാഷണങ്ങളും മതപരമായ നിയമങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളും നടത്തും.
മുസ്ലിം സമൂഹം ഈ മാസത്തിന്റെ പവിത്രതയും അതിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവത്കരണമുദ്ദേശിച്ചുള്ള പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ടെലിവിഷൻ, റേഡിയോ പരിപാടികളും വിജ്ഞാന സദസ്സുകളും, ഇ-ലീഫ് ലെറ്റുകളും നൽകും.
വിവിധ പണ്ഡിതരെയും മതപാഠശാലകളിലെ വിദ്യാർഥികളെയും ഉപയോഗപ്പെടുത്തിയാണ് പ്രഭാഷണങ്ങൾ സംഘടിപ്പിക്കുക. ഹജ്ജ്, ബലി, അറഫ നോമ്പ്, ദുൽ ഹജ്ജ് ആദ്യ പത്തിന്റെ പ്രത്യേകതകൾ എന്നിവയെക്കുറിച്ച് അറിവ് നൽകുന്നതായിരിക്കും ക്ലാസുകളും ഉദ്ബോധനങ്ങളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.