മനാമ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ‘മാനവരക്ഷക്ക് ദൈവിക ദർശനം’ എന്ന സന്ദേശവുമായി കോഴിക്കോട്ട് നടക്കുന്ന ഇസ്ലാമിക് കോൺഫറൻസിന് അൽ ഹിദായ മലയാളം വിഭാഗം ബഹ്റൈൻ പിന്തുണ നൽകുന്നതായി ഭാരവാഹികൾ അറിയിച്ചു. കേരളീയ സമൂഹത്തിൽ ലൈംഗിക അരാജകത്വം വർധിച്ചുവരുന്ന സാമൂഹിക അന്തരീക്ഷത്തിൽ മനുഷ്യരെ നേർവഴിക്ക് വിളിക്കുന്ന ഇത്തരം പരിപാടികൾ കാലഘട്ടത്തിന് അനിവാര്യമാണെന്ന് അൽ ഹിദായ മലയാളം വിഭാഗം ജനറൽ സെക്രട്ടറി രിസാലുദ്ദീൻ പ്രമേയാവതരണത്തിൽ പറഞ്ഞു. പ്രസിഡന്റ് ഹംസ ആമേത്ത് അധ്യക്ഷത വഹിച്ചു.
44 വർഷമായി ബഹ്റൈനിൽ പ്രവാസജീവിതം നയിക്കുന്ന ഹുസൈൻ കൂരിയാടിന് യോഗം യാത്രയയപ്പ് നൽകി. സമീർ ഫാറൂഖി, വി.പി. അബ്ദുൽ റസാഖ്, ആഷിക് മുഹറഖ്, ഒ.വി. ഷംസീർ, കോയ ബേപ്പൂർ, സി.എം. അബ്ദുൽ ലത്തീഫ്, പി.പി. ഹനീഫ, ഗഫൂർ വെളിയംകോട് തുടങ്ങിയവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.