സുഷമ സ്വ​രാജും ശൈഖ്​ ഖാലിദും ചർച്ച നടത്തി 

മനാമ: ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വ​രാജ്​ ബഹ്​റൈൻ വിദേശകാര്യ മന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ നിലനിൽക്കുന്ന സജീവ ബന്ധവും മേഖലയിലെ പുതിയ സംഭവ വികാസങ്ങളും മന്ത്രിമാർ ചർച്ച ചെയ്​തു. ഭീകരവിരുദ്ധ പോരാട്ടത്തിൽ സംയുക്ത നീക്കങ്ങൾ ഉണ്ടാകേണ്ടതി​​​െൻറ ആവശ്യകത ശൈഖ്​ ഖാലിദ്​ പറഞ്ഞു. ഭീകരതയോട്​ യാതൊരുവിധ അനുരഞ്​ജനവും പാടില്ല. ഭീകരർക്കുള്ള ധനസഹായവും കാര്യക്ഷമമായി തടയേണ്ടതുണ്ടെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്​റൈന്​ വിവിധ രംഗങ്ങളിൽ മുന്നേറ്റമുണ്ടാക​െട്ടയെന്ന്​ സുഷമ സ്വരാജ്​ ആശംസിച്ചു. 

Tags:    
News Summary - sushma swaraj bahrain minister gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.