മനാമ: സീറോ മലബാർ സൊസൈറ്റിയും കിംസ് ഹെൽത്തും ചേർന്ന് ലോക കേൾവി ദിനം ആചരിച്ചു. കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സീറോ മലബാർ സൊസൈറ്റി പ്രസിഡന്‍റ് ചാൾസ് ആലുക്ക അധ്യക്ഷതവഹിച്ചു. കേൾക്കേണ്ടത് കേൾക്കാനും കാണേണ്ടത് കാണാനും സമയമില്ലാത്ത ഈ കാലത്ത് കേൾവി ദിനത്തിന്റെ പ്രസക്തി വളരെ വലുതാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കിംസ് ഹെൽത്ത് ഇ.എൻ.ടി വിഭാഗം തലവൻ ഡോ. റിജോ ജയരാജ് കേൾവി സംബന്ധമായ പ്രശ്നങ്ങളും വിഷയങ്ങളും അവതരിപ്പിച്ചു. തുടർന്ന് ഇ.എൻ.ടി വിഭാഗത്തിന്റെ വൗച്ചർ ഉദ്ഘാടനം കിംസ് ഹെൽത്ത് സി.ഒ. ഒ. താരിഖ് നജീബ് സിംസ് പ്രസിഡൻറ് ചാൾസ് ആലുക്കക്ക് നൽകി ഉദ്ഘാടനം ചെയ്തു. സീറോ മലബാർ സൊസൈറ്റിയുടെ നിരവധി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. കിംസ് ഹെൽത്ത് സീനിയർ മാർക്കറ്റിങ് അസിസ്റ്റൻറ് അനുഷ സ്വാഗതവും സീറോ മലബാർ സൊസൈറ്റി ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.