മനാമ: സാമൂഹിക- സാംസ്കാരിക സംഘടനയായ സിറോ മലബാർ സൊസൈറ്റി (സിംസ്) കുട്ടികൾക്കായി സമ്മർ ക്യാമ്പ്, കളിമുറ്റം 2023 സംഘടിപ്പിക്കുന്നു. ജൂലൈ നാലിന് തുടങ്ങുന്ന ക്യാമ്പ് ആഗസ്റ്റ് 18വരെ നീണ്ടുനിൽക്കും. അവധിക്കാലം ആഘോഷമാക്കുന്നതിനോടൊപ്പം കുട്ടികളുടെ കഴിവും വിജ്ഞാനവും വർധിപ്പിക്കാൻ ഉതകുന്നതരത്തിലാണ് കളിമുറ്റം പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ യോഗ, ഡാൻസ്, മ്യൂസിക്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ഫോട്ടോഗ്രഫി, അഭിനയക്കളരി, ലൈഫ് സ്കിൽ, പേഴ്സനാലിറ്റി ഡെവലപ്മെൻറ്, കരാട്ടേ, ടൂർ എന്നിവ സമ്മർ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. വിവിധ സ്ഥലങ്ങളിൽനിന്ന് വാഹന സൗകര്യവും ലഭ്യമാകും. ജൂലൈ ഒന്നിന് വൈകീട്ട് 7.30ന് സിംസ് ഗൂഡ് വിൻ ഹാളിൽ ക്യാമ്പ് ഉദ്ഘാടനം നടക്കും. രജിസ്ട്രേഷനുമായി ജിജോ ജോർജ് (38453711), ജസ്റ്റിൻ ഡേവിസ് (33779225), മോൻസി മാത്യു (39033383), ലിജി ജോൺസൻ (39262046) എന്നിവരുമായോ സിംസ് ഓഫിസുമായോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.