‘പ്രതിഭ മേള’യിൽ മാറ്റുരച്ചത്​ 600ഒാളം പേർ

മനാമ: ബഹ്‌റൈൻ ‘പ്രതിഭ’കലോത്സവമായ ‘പ്രതിഭ മേള ^19’ കേരളീയ സമാജത്തിൽ നടന്നു. 60 ഇനങ്ങളിലായി 600ഒാളം പേർ വിവിധ പരിപാട ികൾ അവതരിപ്പിച്ചു. കാലത്ത്​ ഒമ്പതുമണിക്ക് തുടങ്ങിയ പരിപാടികൾ വൈസ്​ പ്രസിഡൻറ്​ പി. ശ്രീജിത്ത് ഉദ്​ഘാടനം ചെയ്​തു. സൽമാബാദ് യൂനിറ്റ് അവതരിപ്പിച്ച ഘോഷയാത്ര ആയിരുന്നു ആദ്യ ഇനം. തെയ്യം അടക്കമുള്ള പാരമ്പര്യ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിചേർന്നു. 12 യൂനിറ്റ് കമ്മിറ്റികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. ഒപ്പന, സ്‌കിറ്റുകൾ, സംഘനൃത്തം, സിനിമാറ്റിക് ഡാൻസ്, ലഘു നാടകങ്ങൾ, ഗ്രൂപ് ഡാൻസ് , സംഘഗാനം, ടാബ്ലോ, സംഗീത ശിൽപം, പാരമ്പര്യ കലാരൂപങ്ങൾ, കവിതാലാപനം, സിനിമ ഗാനം, ഉപകരണ സംഗീതം, ഹാസ്യാവിഷ്‌കാരങ്ങൾ, ശാസ്ത്രീയ നൃത്തം തുടങ്ങി നിരവധി പരിപാടികളാണ് അവതരിപ്പിക്കപ്പെട്ടത്. 2000ത്തോ ളം പേർ പങ്കെടുത്തു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ജോർജ് വർഗീസ് അതിഥിയായി പങ്കെടുത്തു. ഓരോ യൂനിറ്റ് അടിസ്ഥാനത്തിലും, വനിതാവേദി, ബാലവേദി, സ്വരലയ തുടങ്ങിയ സബ് കമ്മിറ്റികളുമാണ്​ പരിപാടികൾ അവതരിപ്പിച്ചത്. സെക്രട്ടറി ഷെരീഫ് കോഴിക്കോട് , പ്രസിഡൻറ്​ മഹേഷ് മൊറാഴ, കലാവിഭാഗം സെക്രട്ടറി പ്രജിൽ മണിയൂർ തുടങ്ങിയവർ നേതൃത്വം നൽകി. ഇതോടനുബന്ധിച്ച്​ നടത്തിയ ചിത്ര പ്രദർശനവും ചരിത്ര പ്രദർശനവും ശ്ര​ദ്ധേയമായി. പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂനിറ്റ് അംഗം സനൽചന്ദ്രൻ വരച്ച ചിത്രങ്ങൾ ആണ് പ്രദർശിപ്പിച്ചത്. റാഫിൾ നറുക്കെടുപ്പും ഉണ്ടായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന പ്രതിഭ അംഗം അനീഷ റോണിന് യാത്രയയപ്പും നൽകി.

Tags:    
News Summary - Talent meet, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.