പുതുതലമുറയുടെ കഴിവുകള്‍ കണ്ടെത്താൻ ‘ഗള്‍ഫ് ചില്‍ഡ്രന്‍സ് ഫോറം’ ഒരുക്കുന്നു

മനാമ: പുതിയ തലമുറയുടെ കഴിവുകള്‍ ക​ണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിനായി ‘ഗള്‍ഫ് ചില്‍ഡ്രന്‍സ് ഫോറം’ സംഘടി പ്പിക്കുമെന്ന് ഗുഡ് വേഡ്​ സൊസൈറ്റി ഓണററി ചെയര്‍മാന്‍ ശൈഖ് ഈസ ബിന്‍ അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ കഴിവുകള്‍ നേരത്തെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നത്​ രാജ്യത്തിന് ഗുണകരമാകും. ചെറുപ്രായത്തിലുള്ളവരുടെ വിദ്യാഭ്യാസം, ആരോഗ്യം, കഴിവുകളുടെ വികാസം എന്നിവയില്‍ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. രാജ്യത്തി​​​െൻറ ഭാവി വാഗ്​ദാനങ്ങളെന്ന നിലക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നൽകും. മനുഷ്യ വിഭവ ശേഷിയുടെ വളര്‍ച്ചയിലും അതിലുള്ള നിക്ഷേപ സംരംഭങ്ങളിലും ബഹ്റൈന് സവിശേഷ താൽപര്യമുണ്ട്​.
‘കളിയിലൂടെ ജീവിതം പഠിക്കാം’ എന്ന പ്രമേയത്തിലാണ് ഫോറം ഒരുങ്ങുന്നത്. ജി.സി.സി രാഷ്​ട്രങ്ങളില്‍ നിന്നും യമനില്‍ നിന്നുമുള്ള കുട്ടികള്‍ ഇതില്‍ പങ്കെടുക്കുമെന്ന്​ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Talent search fest, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.