മനാമ: തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ 24ാം ജനറൽ ബോഡി യോഗം മനാമ കെ-സിറ്റിയിൽ നടന്നു. ഫലാഹ് ഫുആദിെൻറ ഖുർ ആൻ പാരായണത്തോടെ തുടങ്ങിയ പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻറ് വി.പി. അബ്ദുൽ റസാഖ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി റിപ്പോർട്ടും ട്രാഷറർ മുസ്തഫ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഷാനവാസ് പുത്തൻവീട്ടിൽ ഉദ്ബോധന പ്രഭാഷണം നിർവഹിച്ചു. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, സമസ്ത പ്രസിഡൻറ് ഫഖ്റുദീൻ കോയ തങ്ങൾ എന്നിവർ ആശംസ അർപ്പിച്ചു. പുതിയ കമ്മിറ്റിയുടെ െതരഞ്ഞെടുപ്പിന് നജീബ് കടലായി നേതൃത്വം നൽകി. ഭാരവാഹികളായി വി.പി. അബ്ദു റസാഖ് (പ്രസി.) സി.എച്ച്. അബ്ദുൽ റഷീദ്, ഹസീബ് അബ്ദു റഹ്മാൻ, കെ.പി ഫുആദ്, (വൈസ് പ്രസി.), അബ്ദു റഹ്മാൻ പാലിക്കണ്ടി (ജന. സെക്ര.) ഹാഷിം പുലമ്പി, ടി.കെ. അഷറഫ്, കെ.എൻ. സാദിഖ് (ജോ.സെക്ര.) മുസ്തഫ ടി.സി.എ, (ട്രഷ.), പി.എം.സി. മൊയ്തു ഹാജി, ആലാൻ ഉസ്മാൻ (രക്ഷാധികാരികൾ), സഫർ അഹ്മദ്, സഹീർ അബ്ബാസ്, സഫർ റഷീദ്, ഷബീർ മാഹി, ശബാബ് കാത്താണ്ടി, അഫ്സൽ, ഇർഷാദ് ബംഗ്ലാവിൽ, രിസാലുദ്ദീൻ, റെനീസ് യൂസുഫ്, ജാവിദ്, ബിന്യമിൻ യാഖൂബ്, ഹാബിസ് അബ്ദു റഹ്മാൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. സി.കെ. ഹാരിസ്, നിസാർ ഉസ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സി.എച്ച്. റഷീദ് സ്വാഗതവും ആലാൻ ഉസ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.