ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സ​ഹാ​യം കൈ​മാ​റു​ന്നു

ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സ​ഹാ​യം കൈ​മാ​റി

മ​നാ​മ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സേ​വ​നം ന​ട​ത്തു​ന്ന ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​വാ​സ സ​മൂ​ഹ​ത്തി​ൽ നി​ന്ന് ല​ഭി​ച്ച സ​ഹാ​യം കൈ​മാ​റി.

നി​ർ​ധ​ന​രാ​യ വൃ​ക്ക രോ​ഗി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഡ​യാ​ലി​സി​സ്, വൃ​ദ്ധ​രും അ​ഗ​തി​ക​ളു​മാ​യ രോ​ഗി​ക​ളു​ടെ സം​ര​ക്ഷ​ണം, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യും വി​ദ്യാ​ഭ്യാ​സ​വും ഇ​ന്ത്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന സൗ​ജ​ന്യ ഭ​ക്ഷ​ണ പ​രി​പാ​ടി​ക​ൾ, എ​യ്ഡ്സ് രോ​ഗി​ക​ളു​ടെ പു​ന​ര​ധി​വാ​സം, പ്ര​ള​യ​ത്തി​ലും മ​റ്റു പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ലും പെ​ട്ട് വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ള്ള സൗ​ജ​ന്യ ഭ​വ​ന പ​ദ്ധ​തി​ക​ൾ, അ​പ​ക​ട​ങ്ങ​ളി​ലും മ​റ്റും പെ​ട്ട് ച​ല​ന ശേ​ഷി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ള്ള തെ​റ​പ്പി സെ​ന്റ​റു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ത​ണ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ബ​ഹ്‌​റൈ​നി​ലെ പ്ര​വാ​സി​ക​ൾ ന​ൽ​കി​യ സ​ഹാ​യ​മാ​ണ് വ​ട​ക​ര ന​ട​ന്ന ച​ട​ങ്ങി​ൽ ത​ണ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ഇ​ദ്‌​രീ​സി​ന് കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ ബ​ഹ്‌​റൈ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ മു​ജീ​ബ് മാ​ഹി, ഷെ​ബീ​ർ മാ​ഹി, യു.​കെ. ബാ​ല​ൻ, വി.​കെ. ജ​യേ​ഷ്, സു​ബൈ​ർ അ​ത്തോ​ളി, ഹ​മീ​ദ് പോ​തി​മ​ഠ​ത്തി​ൽ, മൂ​സ ക​ല്ലി​യോ​ട്ട്, സാ​ദി​ഖ്, അ​ന​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ക​രു​ത​ൽ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും ത​ണ​ലി​ന്ന് ല​ഭി​ക്കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി ത​ണ​ൽ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

Tags:    
News Summary - Thanal Bahrain Chapter hand over aids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.