മനാമ: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി ട്യൂബ്ലി-സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുര വിതരണം സംഘടിപ്പിച്ചു.
സൽമാബാദിലെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരടക്കം ആഘോഷ പരിപാടിയുടെ ഭാഗമായി. ഐ.വൈ.സി.സി ട്യൂബ്ലി-സൽമാബാദ് ഏരിയ പ്രസിഡന്റ് നവീൻ ചന്ദ്രന്റെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർക്ക് മധുരം എത്തിച്ചു നൽകി ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ യഥാർഥ ആശയം പ്രകടിപ്പിക്കാൻ ഏരിയ കമ്മിറ്റിക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഐ.ടി & മീഡിയ കൺവീനർ ജമീൽ കണ്ണൂർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഏരിയ സെക്രട്ടറി ഷാഫി വയനാട്, ഏരിയ ട്രഷറർ ഫൈസൽ പട്ടാമ്പി, ഏരിയ അംഗം ഹസൻ അൽ ഹിലാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.