മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഡി.സി. ബുക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന അന്തർദേശീയ പുസ്തകമേളക്ക് തുടക്കമായി. ഇന്നലെ രാത്രി സമാജത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരനും എം.പിയുമായ ശശി തരൂർ ഉദ്ഘാടനം നിർവഹിച്ചു.കേരളീയ സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു. രവി ഡി.സി, സമാജം ജന.സെക്രട്ടറി എൻ.കെ.വീരമണി, ബഹ്‌റൈൻ ക്രൗൺ പ്രിൻസ് കോർട് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ ദെയ്ജ് ആൽ ഖലീഫ, ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി ആനന്ദ് പ്രകാശ്, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്പ്, വൈസ് പ്രസിഡൻറ് ആഷ്ലി ജോർജ്, പുസ്തകോത്സവം കൺവീനർ ഡി.സലിം തുടങ്ങിയവർ സംബന്ധിച്ചു.
സമാജം മ്യൂസിക് ക്ലബിെൻറ നേതൃത്വത്തിലുള്ള സംഘഗാനത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. തരൂരിെൻറ ‘ആൻ ഇറ ഒാഫ് ഡാർക്നസ്- ദ ബ്രിട്ടിഷ് എമ്പയർ ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിെൻറ മലയാളം പരിഭാഷ ചടങ്ങിൽ പ്രകാശനം ചെയ്തു. ‘സാമ്രാജ്യത്വത്തിെൻറ ഇരുണ്ടയുഗം’ എന്ന വിഷയത്തിലായിരുന്നു തരൂരിെൻറ പ്രഭാഷണം. ബി.കെ.എസ് എന്നത് ഇംഗ്ലീഷിൽ ‘ബുക്സ്’ എന്ന് പറയുന്നതിെൻറ ചുരുക്കമാണെന്നത് രസകരമാണെന്ന് തരൂർ പറഞ്ഞു.
ബ്രിട്ടിഷ് സാമ്രാജ്യത്വം ഇന്ത്യയുടെ തദ്ദേശീയ വ്യവസായങ്ങളെയും സാംസ്കാരിക പാരമ്പര്യത്തെയും തകർത്തതിനെക്കുറിച്ചുള്ള സമഗ്ര പ്രഭാഷണമായി തരൂരിെൻറ ഉദ്ഘാടന പ്രസംഗം മാറി. തെൻറ പുസ്തകത്തിെൻറ ഉള്ളടക്കത്തെ കുറിച്ചും അദ്ദേഹം വിവരിച്ചു. കൊളോണിയൽ ശക്തിയായ ബ്രിട്ടീഷുകാർ ഇന്ത്യയെ എല്ലാ അർഥത്തിലും കൊള്ളയടിക്കുകയാണുണ്ടായതെന്ന് അദ്ദേഹം ഉദാഹരണ സഹിതം വിശദമാക്കി.
ആദ്യ ദിനത്തിൽ നിരവധിയാളുകൾ പുസ്തകോത്സവത്തിനെത്തി.ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരികോത്സവത്തിൽ ഇന്ന് ഡോ.വന്ദന ശിവ സംസാരിക്കും. പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും 20ലധികം ഗ്രന്ഥങ്ങളുടെ കർത്താവുമായ ഡോ.വന്ദന ശിവ ഇൗ രംഗത്ത് ലോകപ്രശസ്തയാണ്. രാത്രി എട്ടുമണിക്ക് ആരംഭിക്കുന്ന പ്രഭാഷണത്തെ തുടർന്ന് മുഖാമുഖവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
കരിയർ ഗുരു ബി.എസ്.വാരിയരുടെ സെഷനുകൾ വരും ദിവസങ്ങളിൽ നടക്കും. മേയ് 25,26 തിയതികളിൽ ജി.സി.സി തലത്തിലുള്ള സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കും. ഇതിന് നോവലിസ്റ്റും കവിയുമായ മനോജ് കുറൂർ, സാഹിത്യ നിരൂപകൻ കെ.എസ്. രവികുമാർ എന്നിവർ നേതൃത്വം നൽകും. കവിതക്കും കഥക്കും പ്രത്യേകം സെഷനുകളുണ്ടാകും. കുട്ടികൾക്കുള്ള കൂടുതൽ പുസ്തകങ്ങളും കരിയർ െഡവലപ്മെൻറ് സെഷനുകളും ഈ വർഷത്തെ പുസ്തകോത്സവത്തിെൻറ പ്രത്യേകതയാണ്. പൊതുവിജ്ഞാന തൽപരർക്കായി ‘ക്വിസ് കോർണറുകളും’ ഒരുക്കും. സാംസ്കാരികോത്സവത്തെ വർണശബളമാക്കുന്ന നിരവധി മത്സങ്ങളും നടക്കുന്നുണ്ട്. പരിപാടി 27ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.