മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ടെലിഫോണിൽ ചർച്ച നടത്തി.
ഇന്ത്യയും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന ദൃഢമായ സൗഹൃദ ബന്ധങ്ങൾ ഇരുവരും ചർച്ച ചെയ്തു. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ സഹകരണം കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും തേടി.
കോവിഡ് -19 മഹാമാരിയിൽ പ്രതിസന്ധി നേരിടുന്ന ഇന്ത്യയോടുള്ള െഎക്യദാർഢ്യം വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയെ എല്ലാ തരത്തിലും സഹായിക്കുന്നതിനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചു. ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചുഴലിക്കൊടുങ്കാറ്റിൽ ജീവഹാനി സംഭവിച്ചവർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കെട്ടയെന്നും ആശംസിച്ചു.
കോവിഡ് പ്രതിസന്ധി നേരിടുന്നതിന് ബഹ്റൈൻ നൽകിയ പിന്തുണക്ക് വിദേശകാര്യ എസ്. ജയശങ്കർ നന്ദി അറിയിച്ചു. ഇരു രാജ്യവും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകെട്ടയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.