ആശുപത്രി കവാടത്തിലേക്ക്​ കാര്‍ ഇടിച്ചുകയറി; രണ്ടുപേര്‍ മരിച്ചു

അബൂദബി: ആശുപത്രി കവാടത്തിലെ കോണ്‍ക്രീറ്റ് പില്ലറില്‍ കാര്‍ ഇടിച്ചുകയറിയ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. അബൂദബി ക്ലീവ് ലാന്‍ഡ് ക്ലിനിക്കിനുമുന്നിലെ പില്ലറിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ഡ്രൈവര്‍ക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് അബൂദബി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ് ഉടന്‍ പൊലീസ് സ്ഥലത്തെത്തുകയും മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

അപകടത്തില്‍ പരിക്കേറ്റയാളെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, മരണം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ കുടുംബത്തെ അനുശോചനമറിയിച്ച അബൂദബി പൊലീസ് പരിക്കേറ്റയാള്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. അപകടങ്ങളൊഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ ഗതാഗതനിയമങ്ങള്‍ പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.