മനാമ: ലോകത്ത് വർധിച്ചുവരുന്ന അസമത്വത്തിനും അക്രമത്തിനും അരാജകത്വത്തിനും പരിഹാരം ഗാന്ധിയൻ ദർശനങ്ങളെയും കാഴ്ചപ്പാടുകളെയും മുറുകെപ്പിടിക്കുന്ന ഭരണക്രമങ്ങൾ ഉണ്ടാവുക എന്നുള്ളതാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു റിജിൽ. ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ബോബി പാറയിൽ സ്വാഗതവും ജവാദ് വക്കം നന്ദിയും പറഞ്ഞു. കോഴിക്കോട് ജില്ല പ്രസിഡൻറ് കെ.സി. ഷമീം നടുവണ്ണൂർ യോഗം നിയന്ത്രിച്ചു. ഷാജി തങ്കച്ചൻ, എബ്രഹാം സാമുവേൽ, ചെമ്പൻ ജലാൽ, ജെസ്റ്റിൻ ജേക്കബ്, നിസാർ കുന്നത്ത്കുളത്തിൽ, രഞ്ചൻ കേച്ചേരി, പ്രദീപ് മേപ്പയൂർ എന്നിവർ സംസാരിച്ചു.
ഒ.ഐ.സി.സി നേതാക്കളായ ഗഫൂർ ഉണ്ണികുളം, മാത്യൂസ് വാളക്കുഴി, ഇബ്രാഹിം അദ്ഹം, ജി. ശങ്കരപ്പിള്ള, ശ്രീധർ തേറമ്പിൽ, നസിം തൊടിയൂർ, സുധീപ് ജോസഫ്, ഫിറോസ് അറഫ, സുനിൽ കെ. ചെറിയാൻ, അജിത് വർഗീസ്, ജലീൽ മുല്ലപ്പള്ളി, ബിജേഷ് ബാലൻ, സൽമാനുൽ ഫാരിസ്, സുനിൽ ജോൺ, റംഷാദ് അയിലക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.