മനാമ: പിരിച്ചു വിട്ട ഗൾഫ് എയർ ജീവനക്കാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും പാർലമെന്റും തമ്മിലുള്ള ചർച്ച അടുത്ത വ്യാഴാഴ്ച നടക്കും. ഇതു സംബന്ധിച്ച് പാർലമെന്റിന്റെ ആവശ്യം പരിഗണിച്ചാണ് ചർച്ചക്ക് വേദിയൊരുക്കിയിട്ടുള്ളത്. പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലമിന്റെ നേതൃത്വത്തിലുള്ള സംഘവും സർക്കാർ നിശ്ചയിക്കുന്ന പ്രതിനിധികളും തമ്മിലാണ് ചർച്ച നടക്കുക. പിരിച്ചുവിടപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാണ് പാർലമെന്റിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.