മനാമ: ബഹ്റൈനിൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് വേഗം കൂടുന്നു. ഫോസിൽ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിൽനിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനത്തെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കാണുന്നത്. ഗതാഗത മേഖലയിൽ കാർബൺ ബഹിർഗമനം കുറച്ച് രാജ്യത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതിന് പുതിയ നീക്കത്തിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.
ജൂലൈ 29 മുതൽ രാജ്യത്തേക്ക് ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി ആരംഭിക്കുമെന്ന് വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി വ്യക്തമാക്കി. പാർലമെൻറ് സ്പീക്കർ ഫൗസിയ സൈനലിെൻറ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള മാനദണ്ഡങ്ങൾക്ക് കഴിഞ്ഞ ജനുവരിയിൽ അംഗീകാരം നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇലക്ട്രിക് കാറുകളുടെ ഇറക്കുമതിക്ക് അനുമതി നൽകിയത്. രാജ്യത്ത് പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കുള്ള സമഗ്ര കർമപദ്ധതി തയാറാക്കിവരുകയാണെന്ന് മന്ത്രി പറഞ്ഞു. ഉൗർജ കാര്യക്ഷമതക്കുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പ്രത്യേക പദ്ധതി തയാറാക്കുന്നത്. സുസ്ഥിര ഉൗർജ അതോറിറ്റിയുമായി ചേർന്നാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.
രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ സാേങ്കതിക ആവശ്യങ്ങൾ സംബന്ധിച്ച് വർഷങ്ങൾ നീണ്ട പഠനം നടത്തിയെന്നും ഇതിെൻറ അടിസ്ഥാനത്തിലാണ് പൊതു മാനദണ്ഡം രൂപവത്കരിച്ചതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകൾ ഗൾഫ് സാേങ്കതിക മാനദണ്ഡങ്ങൾ പാലിക്കണം.
ഇൗ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉൽപാദനം മുതൽ ഗൾഫ് വിപണിയിലെ വിതരണം വരെയുള്ള വിവിധ ഘട്ടങ്ങളിൽ നിർമാതാക്കളും വിതരണക്കാരും ഡീലർമാരും ഉറപ്പാക്കണം. ഇൻറർനാഷനൽ ഒാർഗനൈസേഷൻ ഫോർ സ്റ്റാൻഡേഡൈസേഷൻ (െഎ.എസ്.ഒ), ഇൗ രംഗത്തെ പ്രമുഖ അന്താരാഷ്ട്ര ഏജൻസിയായ ഇൻറർനാഷണൽ ഇലക്ട്രോടെക്നിക്കൽ കമീഷൻ എന്നിവയുടെ സാേങ്കതിക മാനദണ്ഡങ്ങളുടെ ചുവടുപിടിച്ചാണ് ഗൾഫ് മേഖലയിലെ നിബന്ധനകൾ തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.