മനാമ: മുഹറഖ് മലയാളിസമാജം ജീവകാരുണ്യ, കലാസാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകിയവരെ അനുമോദിച്ചു. ജീവകാരുണ്യ വിഭാഗത്തിൽ മുൻ പ്രസിഡൻറ് അനസ് റഹീം, മെംബർഷിപ് സെക്രട്ടറി നിസാർ മാഹി, മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ എന്നിവരെയും കലാസാംസ്കാരിക വിഭാഗത്തിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ എസ്. അനീഷ് കുമാർ, ഷംഷാദ് അബ്ദുറഹ്മാൻ, ബാഹിറ അനസ്, വനിതാവേദി അംഗങ്ങളായ നാഫിയ അൻവർ, മിനി ജോൺസൺ, സർഗവേദി കലാകാരൻ ജോബി, ബാലവേദി അംഗം മറിയ ജോൺസൺ, ഗായിക ശ്രീലേഖ ഉണ്ണികൃഷ്ണൻ എന്നിവരെയും അനുമോദിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ അഡ്വൈസറി ബോർഡ് മെംബർ മുഹമ്മദ് റഫീഖ്, ജോ. സെക്രട്ടറി കെ. ലത്തീഫ്, എൻറർടൈൻമെൻറ് സെക്രട്ടറി സജീവൻ വടകര, സ്പോർട്സ് വിങ് കൺവീനർ ബിജിൻ ബാലൻ, എക്സിക്യൂട്ടിവ് അംഗം സാദത്ത് കരിപ്പകുളം എന്നിവർ നേതൃത്വം നൽകി. പ്രസിഡൻറ് അൻവർ നിലമ്പൂർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹ്മാൻ കാസർകോട്, ചാരിറ്റി കൺവീനർ മുജീബ് വെളിയങ്കോട് എന്നിവർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.