മനാമ: പുതുതലമുറക്ക് പ്രവാചകനിൽനിന്ന് ധാരാളം പാഠങ്ങൾ തങ്ങളുടെ ജീവിതത്തിലേക്ക് പകർത്താനുണ്ടെന്ന് പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ഫൈസൽ മഞ്ചേരി പറഞ്ഞു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന 'തണലാണ് പ്രവാചകൻ' കാമ്പയിനിെന്റ ഭാഗമായി സംഘടിപ്പിച്ച വിദ്യാർഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥി സമൂഹത്തിന് പ്രവാചകൻ എന്നും പ്രചോദനമാണ്. അദ്ദേഹത്തിന്റെ ജീവിത സന്ദേശം അനുധാവനം ചെയ്യുക വഴി നല്ലൊരു സമൂഹനിർമിതിയുടെ മുന്നണിപ്പോരാളികളാവാൻ വിദ്യാർഥികൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് സഈദ് റമദാൻ നദ്വി, ടീൻ ഇന്ത്യ കോഓഡിനേറ്റർ മുഹമ്മദ് ഷാജി എന്നിവരും കുട്ടികളോട് സംസാരിച്ചു.
ടീൻ ഇന്ത്യ പ്രസിഡൻറ് ഷദ ഷാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ അമ്മാർ സുബൈർ സ്വാഗതവും ലിയാ അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു. റീഹാ ഫാത്തിമ പ്രാർഥന നിർവഹിച്ചു. ഷൈഖ അബ്ദുല്ല ഗാനമാലപിച്ചു.
കോഓഡിനേറ്റർമാരായ ലുബൈന ഷഫീഖ്, ഷബീഹ ഫൈസൽ, നാസിയ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.