മനാമ: ചെറിയ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് ടീം ആദൂര്‍ ഈദ് കൂട്ടായ്മ റിഫ സ്പോർട്സ് ക്ലബ് മൈതാനിയിൽ സംഘടിപ്പിച്ചു. ആദൂരിലെ ബഹ്റൈൻ പ്രവാസികൾ സംഗമത്തിൽ പങ്കെടുത്തു. ആദൂരിലെ പഴയകാല താരങ്ങളുടെ ഫുട്ബാൾ, ക്രിക്കറ്റ് മത്സരങ്ങളും സംഘടിപ്പിച്ചു.
പ്രവാസത്തിന്റെ പ്രയാസങ്ങൾക്ക് ഇത്തരം കൂട്ടായ്മകൾ ഒരു പരിധിവരെ പരിഹാരമാണെന്ന് പരിപാടിയുടെ സ്പോൺസറും ബഹ്റൈൻ ട്രാവൽസ് ആൻഡ് ടൂറിസ്റ്റ് ഉടമയുമായ സഹീർ ആദൂർ പറഞ്ഞു.
മത്സര വിജയികൾക്കുള്ള സമ്മാനദാനം ടീം ആദൂർ സീനിയർ താരങ്ങളായ പ്രകാശൻ കരുവള്ളി, ഷംസു കല്ലിങ്ങലകത്ത്, അഷ്റഫ് എന്നിവർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.