യെ​ല്ലോ അ​ല​ർ​ട്ട് ലെ​വ​ൽ ഫെ​ബ്രു​വ​രി 14 വ​രെ തു​ട​രും

മ​നാ​മ: മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി ഫെ​ബ്രു​വ​രി 14വ​രെ ബ​ഹ്‌​റൈ​ൻ കോ​വി​ഡ്-19 യെ​ല്ലോ അ​ല​ർ​ട്ട് ലെ​വ​ലി​ൽ തു​ട​രും.

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ വേ​രി​യ​ന്റു​ക​ളു​ടെ ആ​വി​ർ​ഭാ​വ​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി കൊ​റോ​ണ വൈ​റ​സ് അ​ണു​ബാ​ധ​യു​ടെ വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​വ​ലീ​ദ് അ​ൽ​മ​നി​യ പ​റ​ഞ്ഞു. എ​ന്നി​രു​ന്നാ​ലും, അ​തി​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. വ്യാ​പ​നം നേ​രി​ടാ​ൻ പൊ​തു​ജ​ന അ​വ​ബോ​ധം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യാ​ണ് തീ​രു​മാ​ന​​മെ​ന്നും ഡോ. ​അ​ൽ മ​നി​യ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തു​ക്കി​യ പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച്, 14 ദി​വ​സ​ത്തേ​ക്ക് ഐ.​സി.​യു​വി​ൽ പോ​സി​റ്റി​വ് കേ​സു​ക​ളു​ടെ റോ​ളി​ങ് ശ​രാ​ശ​രി 50 അ​ല്ലെ​ങ്കി​ൽ അ​തി​ൽ കു​റ​വാ​ണെ​ങ്കി​ൽ അ​ത് ഗ്രീ​ൻ ലെ​വ​ലാ​ണ്.

ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ഇ​ത് 51 മു​ത​ൽ 100 ​​വ​രെ​യാ​ണെ​ങ്കി​ൽ രാ​ജ്യം മ​ഞ്ഞ നി​ല​യി​ലേ​ക്ക് നീ​ങ്ങും. 101 മു​ത​ൽ 200 വ​രെ ആ​ളു​ക​ൾ നാ​ലു​ദി​വ​സ​ത്തേ​ക്ക് ഐ.​സി.​യു​വി​ലും 201 അ​ല്ലെ​ങ്കി​ൽ അ​തി​ൽ കൂ​ടു​ത​ൽ കേ​സു​ക​ൾ മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ച​ര​ണ​ത്തി​ലാ​ണെ​ങ്കി​ൽ ചു​വ​പ്പും ഓ​റ​ഞ്ചും ന​ട​പ്പാ​ക്കും.

ഐ.​സി.​യു​വി​ലെ കേ​സു​ക​ൾ നി​ല​വി​ൽ 15ൽ ​താ​ഴെ​യാ​ണെ​ങ്കി​ലും അ​ണു​ബാ​ധ​യു​ടെ വ​ർ​ധ​ന​കാ​ര​ണം മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യാ​ണ് നി​ല​വി​ൽ മ​ഞ്ഞ ലെ​വ​ൽ ന​ട​പ്പാ​ക്കി​യ​ത്. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ (ഗ്രീ​ൻ ഷീ​ൽ​ഡു​കാ​ർ) രോ​ഗ​ബാ​ധി​ത​ർ​ക്ക് ഏ​ഴു​ദി​വ​സ​ത്തെ ക്വാ​റ​ന്‍റീ​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങാം.

വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത (ഗ്രീ​ൻ ഷീ​ൽ​ഡ് ഇ​ല്ലാ​ത്ത​വ​ർ) അ​ണു​ബാ​ധ​യു​ണ്ടാ​യ തീ​യ​തി മു​ത​ൽ 10 ദി​വ​സം ക്വാ​റ​ന്റീ​നി​ൽ ക​ഴി​യേ​ണ്ടി​വ​രും. പ​ത്താം ദി​വ​സം മ​റ്റു ടെ​സ്റ്റു​ക​ൾ ആ​വ​ശ്യ​മി​ല്ല.

Tags:    
News Summary - The Yellow Alert level will continue until February 14th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.