ആ​രോ​ഗ്യ സു​പ്രീം​കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ് ല​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് 

ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി

മ​നാ​മ: ​ആ​രോ​ഗ്യ സു​പ്രീം​കൗ​ൺ​സി​ൽ​ പ്ര​സി​ഡ​ൻ​റ്​ ല​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ രാ​ജ്യ​ത്തെ വി​വി​ധ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. രോ​ഗി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

മി​ക​ച്ച ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ പ​രി​ച​ര​ണം ഉ​റ​പ്പു​വ​രു​ത്താ​നും സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​ഥ​മി​കാ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ സ്ഥി​തി​യെ​ക്കു​റി​ച്ച്​ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി​യ​താ​യും സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ സ​മ​ഗ്ര പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Those health services were priced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.