മനാമ: കഴിഞ്ഞ 20ന് ബഹ്റൈനിൽ നിര്യാതനായ തൊട്ടിൽപാലം മണകുന്നത്ത് ചന്ദ്രന്റെ മൃതദേഹം അൽബ ക്രിമേഷൻ ഗ്രൗണ്ടിൽ സംസ്കരിച്ചു. ഇന്ത്യൻ എംബസിയുടെയും ഐ.സി.ആർ.എഫിന്റെയും സഹകരണത്തോടെ ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈൻ പ്രവർത്തകരാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. 1983ൽ ബഹ്റൈനിലെത്തിയ ചന്ദ്രൻ കഴിഞ്ഞ 40 വർഷത്തിനിടെ 2023 ജൂലൈയിലാണ് ആദ്യമായി നാട്ടിൽ പോയത്. ഒക്ടോബർ രണ്ടിന് തിരിച്ചെത്തിയ ചന്ദ്രൻ 20ന് രോഗം ബാധിച്ച് മരിക്കുകയായിരുന്നു.
വിവിധ സാമൂഹിക സംഘടനകളും വ്യക്തികളും അദ്ദേഹത്തിന്റെ ബന്ധുക്കളും സഹകരിച്ചാണ് ചന്ദ്രന് നാട്ടിൽ പോയി വരാനുള്ള അവസരമൊരുക്കിയത്. അവിവാഹിതനായ ചന്ദ്രന് രണ്ടു സഹോദരിമാരും ഒരു സഹോദരനുമാണ് നാട്ടിലുള്ളത്. അവർ മൃതദേഹം ഇവിടെ സംസ്കരിക്കുന്നതിനാവശ്യമായ അനുമതിപത്രം നൽകുകയായിരുന്നു.
ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈൻ പ്രവർത്തകർക്കൊപ്പം ഐ.സി.ആർ.എഫ് പ്രതിനിധി കെ.ടി. സലീം, കോഴിക്കോട് പ്രവാസി അസോസിയേഷൻ പ്രതിനിധി ജമാൽ കുറ്റിക്കാട്ടിൽ, ഫാസിൽ താമരശ്ശേരി, ഹരി, ഷാജി പുതുക്കുടി, ജയേഷ്, ബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെൽപ് ലൈൻ വളന്റിയർമാരായ നജീബ് കടലായി, അൻവർ കണ്ണൂർ, മനോജ് വടകര, പ്രതിഭ രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ, ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ, മെംബർമാരായ ഗിരീഷ് കല്ലേരി, അനിൽ സി.കെ, ചന്ദ്രൻ പിണറായി, മഹേഷ് റിഫ, ഷമീജ് റിഫ, രഹന ഷമീജ്, ഷിജു പിണറായി, ബാലകൃഷ്ണൻ, സുരേഷ്, ഹരീഷ്, ജയേഷ്, വർഗീസ്, ശറഫുദ്ദീൻ, സാബു തുടങ്ങിയവർ ക്രിമേഷൻ ഗ്രൗണ്ടിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.