ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍നിന്ന്

ഇന്ത്യൻ സ്കൂൾ ഈദ്ഗാഹിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ

മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ മലയാളികൾക്കായി ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വർഷങ്ങളായി തുടര്‍ന്നുവരുന്ന ഇന്ത്യൻ സ്‌കൂൾ ഈദ്ഗാഹില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ വൻ പങ്കാളിത്തമാണ് ഉണ്ടായത്. നമസ്‌കാരത്തിന് സഈദ് റമദാൻ നദ്‌വി നേതൃത്വം നൽകി.

ദേഹേച്ഛയുടെ മേലുള്ള ദൈവേച്ഛയുടെ വിജയ വിളംബരമാണ് ഈദുൽ ഫിത്വറെന്ന് ഖുതുബ നിർവഹിച്ച ജമാൽ നദ്‌വി പറഞ്ഞു. ഒരു മാസത്തെ ദൈവമാർഗത്തിലെ ജീവിത പരിശീലനം പൂർത്തിയാക്കിയാണ് വിശ്വാസി സമൂഹം പെരുന്നാൾ ആഘോഷിക്കുന്നത്. നോമ്പിലൂടെ നേടിയെടുത്ത പരിശീലനത്തിലൂടെ നിരവധി ഉത്തരവാദിത്തങ്ങൾ അവർക്ക് ഈ ലോകത്ത് ചെയ്തുതീർക്കാനുണ്ട്. സമകാലിക ലോകത്ത് സങ്കീർണമായ സാഹചര്യങ്ങളിലൂടെയാണ് മുസ്‌ലിം സമൂഹം കടന്നുപോവുന്നത്. വർഗീയതയും വംശീയതയും അതിന്റെ സകല സീമകളും ലംഘിച്ചു കൊണ്ടിരിക്കുന്നു. വംശത്തിന്റെ പേരിൽ വിവേചനം കൽപ്പിക്കുക എന്നത് തന്നെ ഇസ്‌ലാമിക വിരുദ്ധമായ കാര്യമാണ്. വംശീയതയുടെ ലോക ക്രമത്തിനെതിരെ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാഹോദര്യത്തിന്റെ മറ്റൊരു ലോകക്രമത്തെ പ്രചരിപ്പിക്കുകയും പ്രതിനിധീകരിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസികളുടെ ദൗത്യം. ജനാധിപത്യ സാമൂഹിക ക്രമത്തിന്റെയും നിയമവാഴ്ചയുടെയും എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി മുന്നോട്ട് പോവാൻ വിശ്വാസികൾക്ക് സാധിക്കണം. കഴിഞ്ഞ ഒരു മാസക്കാലം വിശ്വാസികൾ നേടിയെടുത്ത ജീവിത വിശുദ്ധി ഇനിയങ്ങോട്ടുള്ള ദിവസങ്ങളിലും കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 



ഈദ് ഗാഹ് ജനറൽ കൺവീനർ അനീസ് വി.കെ, സകീർ ഹുസൈൻ, മൂസ കെ. ഹസൻ, ജാബിർ പയ്യോളി, എം. അജ്മൽ ശറഫുദ്ദീൻ, ജുനൈദ്, സിറാജ് കിഴുപ്പള്ളിക്കര, സമീർ ഹസൻ, ഫൈസൽ, സജീർ കുറ്റ്യാടി, ജാസിർ, അൽത്താഫ്, അലി അൽതാഫ്, റഹീസ് സി.പി, നൂർ, ഇജാസ്, സിറാജ് വി.പി, അൻസാർ, ഷുഹൈബ്, ഇർഫാൻ, അബ്ദുൽ അഹദ്, ബദർ, മിൻഹാജ്, ജൈസൽ, സാജിർ, റമീസ്, റാഷിക്, ജാഫർ, സലീൽ അബ്ബാസ് എം, മുഹമ്മദ് മുഹിയുദ്ദീൻ, ജലീൽ, അഹമ്മദ് റഫീഖ്, സമീറ നൗഷാദ്, റഷീദ സുബൈർ, ഷൈമില നൗഫൽ, ലത്തീഫ് കടമേരി, മുസ്‌തഫ, അൽത്താഫ് അഹമ്മദ്, ഹാരിസ് എം.സി, ഇർഷാദ് കുഞ്ഞിക്കനി, ഷുഹൈബ്, സിറാജ് വി.പി, ജാഫർ കെ.ഡി.എം തുടങ്ങിയവർ നേതൃത്വം നൽകി.


Tags:    
News Summary - Thousands flocked to the Indian School Eidgah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.