ഇന്ത്യന്‍ സ്കൂളിലെ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു

മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഒൗഖാഫിെൻറ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു. കോവിഡ് പ്രതിസന്ധി മൂലം രണ്ടു വർഷം മുടങ്ങിപ്പോയ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്.

പുലർച്ചെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നൊഴുകിയത്തെിയവര്‍ രാവിലെ 5.19നു നമസ്കാരത്തിനായി അണിനിരന്നു. ശാന്തമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി ശ്രവിച്ച ശേഷമാണ് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും സാഹോദര്യവും സ്നേഹവും കൈമാറിയും പിരിഞ്ഞു പോയത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന ഈദ് ഗാഹായി ഇന്ത്യന്‍ സ്കൂളിലേത് മാറിക്കഴിഞ്ഞിട്ടുണ്ട്. വീട്ടുകാരും കുടുംബങ്ങളും ഒന്നിച്ച് കണ്ടുമുട്ടുകയും ബന്ധം പുതുക്കുകയും ചെയ്യുന്ന സംഗമമായി മാറാന്‍ ഇതിന് സാധിച്ചിട്ടുണ്ട്. 


യുവ പണ്ഡിതനും പ്രഭാഷകനുമായ യൂനുസ് സലീം ഖുതുബ നിര്‍വഹിച്ചു. വിശ്വാസം ഊട്ടിയുറപ്പിക്കാനും പ്രതിസന്ധികള്‍ വകഞ്ഞുമാറ്റി മുന്നേറാനും റമദാന്‍ കരുത്തേകിയെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകന്‍മാര്‍ നിലകൊണ്ട ആശയാദര്‍ശത്തില്‍ അടിയുറച്ച് നിലകൊള്ളാനും അതിന് മുന്നിലുള്ള പ്രതിസന്ധികള്‍ അതിജീവിക്കാനും സാധിക്കണം. വിശ്വാസി സമൂഹം ആഗോള തലത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന പലവിധ പ്രതിസന്ധികളുടെയും ആഴം വളരെ വലുതാണ്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പതറാതെ സ്ഥിര ചിത്തതയോടെ നിലകൊള്ളുമ്പോഴാണ് ദൈവിക സഹായം ലഭിക്കുന്നത്. തിന്മയെ ഏറ്റവും മികച്ച നന്മയിലൂടെയാണ് പ്രതിരോധിക്കേണ്ടത്. വ്രതാനുഷ്ഠാനത്തിന്റെ പവിത്രത വരും മാസങ്ങളില്‍ നിലനിര്‍ത്താനും ആഘോഷാവസരങ്ങൾ ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈദ് ഖുതുബക്ക് യുവപണ്ഡിതനും പ്രഭാഷകനുമായ യൂനുസ് സലീം നേതൃത്വം നൽകുന്നു

ദൈവ താല്പര്യത്തിനനുസൃതമായി തന്റെ ഇഷ്ടാനിഷ്ടങ്ങളെ പുതുക്കിപ്പണിയാനും വിശ്വാസികൾക്ക് സാധിക്കേണ്ടതുണ്ട്. അതിനു കൂടി പ്രചോദിപ്പിക്കേണ്ടതാണ് കഴിഞ്ഞ ഒരു മാസം നാം അനുഷ്ടിച്ച നോമ്പ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാറുൽ ഈമാൻ ആക്ടിങ്ങ് പ്രസിഡന്റ് ജമാൽ നദ്‌വി, ഈദ് ഗാഹ് സംഘാടക സമിതി കൺവീനർ ജാസിർ പി.പി, യൂനുസ് രാജ്, ജാഫർ, എ.എം ഷാനവാസ്, സുബൈർ എം.എം, മുഹമ്മദ് ഷാജി, അഹമ്മദ് റഫീഖ്, , അബ്ദുല്‍ ഖാദര്‍, ഫൈസല്‍ വി, അബ്ദുല്‍ ജലീല്‍, സമീർ ഹസൻ, ഫാറൂഖ് വി.പി, സമീർ മനാമ, നൗമൽ, മുഹമ്മദ് ഷമീം, ലത്തീഫ് കടമേരി, മുഹമ്മദ് കുഞ്ഞി, മുർഷാദ്, അബ്ദുൽ സലാം, ജുനൈദ്, സിറാജ് കിഴുപ്പള്ളിക്കര തുടങ്ങിയവര്‍ ഈദ്ഗാഹിന് നേതൃത്വം നല്‍കി.

Tags:    
News Summary - Thousands gathered for Eid Gah at the Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.