മനാമ: 11,000 വിനോദസഞ്ചാരികളുമായി മൂന്ന് ടൂറിസ്റ്റ് കപ്പലുകൾ ബഹ്റൈൻ തീരത്തണഞ്ഞു. ടൂറിസ്റ്റ് ക്രൂസ് കപ്പലുകളുടെ സീസണിലാണ് മൂന്നു ദിവസങ്ങളിലായി മൂന്നു കപ്പലുകൾ എത്തിയത്. നവംബർ മുതൽ മേയ് വരെയാണ് ടൂറിസ്റ്റ് ക്രൂസ് കപ്പലുകളുടെ കാലം.ഖലീഫ ബിൻ സൽമാൻ തുറമുഖ നടത്തിപ്പ് കമ്പനിയായ ഐ.ബി.എം ടെർമിനൽസുമായി സഹകരിച്ചാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നത്.
വേൾഡ് യൂറോപ്പ എം.എസ്.സി കപ്പലിൽ ഫ്രാൻസ്, ജർമനി, ഇറ്റലി, റഷ്യ, സ്പെയിൻ, യു.കെ എന്നിവിടങ്ങളിൽനിന്നായി 6,000 യാത്രക്കാരാണുള്ളത്. ജർമൻ ടൂറിസ്റ്റ് കപ്പലായ ഐഡ കോസ്മയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 5,000 യാത്രക്കാർ എത്തി. ദി വേൾഡ് എന്ന യു.എസ് കപ്പലിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 148 പേരാണുള്ളത്.
2009 മുതൽ വിവിധ ടൂറിസ്റ്റ് ക്രൂസ് കപ്പലുകൾ ബഹ്റൈനിൽ വരുന്നുണ്ട്. ഈ വർഷം എത്തിയ കപ്പലുകളെയും യാത്രക്കാരെയും സ്വീകരിക്കുന്നതിൽ ഏറെ സന്തോഷമുള്ളതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഡോ. നാസിർ ഖാഇദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.