മനാമ: തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് (ചെയർമാൻ - അൽ ഫാദൽ ഗ്രൂപ്) ടി.എം.ഡബ്ല്യു.എ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയതായിരുന്നു അദ്ദേഹം. കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ നാട്ടിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ചാപ്റ്റർ പ്രസിഡന്റ് വി.പി. അബ്ദുറസാഖ് എടുത്തുപറഞ്ഞു.
മലബാർ കാൻസർ സെന്റർ പോലുള്ള മഹത്തായ സ്ഥാപനങ്ങൾക്കും ഭീമമായ ചികിത്സ ചെലവുകൾ വഹിക്കേണ്ടിവരുന്ന നിർധനരായ സാധാരണക്കാർക്കും സി.സി.എഫ് സഹായം നൽകുന്നു. പ്രസിഡന്റ് വി.പി. അബ്ദുൽ റസാഖ്, റഷീദ് മാഹി, ഹാഷിം പുല്ലമ്പി, അഷ്റഫ് ടി.കെ, ഷിറാസ് അബ്ദുറസാഖ്, ഹിഷാം ഹാഷിം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.