മനാമ: 1924ൽ ആരംഭിച്ച ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷനൽ സംഘടനയുടെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫാൽക്കൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് സംഘടിപ്പിച്ച ചടങ്ങ് വൻ വിജയമായി. അനുഭവസമ്പന്നരായ ടോസ്റ്റ്മാസ്റ്റേഴ്സിന്റെ ചരിത്രപരമായ അനുഭവങ്ങൾ, പ്രായോഗിക ഉപദേശങ്ങൾ, പ്രചോദനാത്മക കഥകൾ എന്നിവയുടെ സമന്വയമായിരുന്നു ചടങ്ങ്. ഇന്ററാക്ടീവ് സെഷനുകളും ആകർഷകമായ ചർച്ചകളും സംവാദങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.
യൂത്ത് ലീഡർ ഹംദാൻ സാലിഹ്, ക്ലബ് വൈസ് പ്രസിഡന്റ് പി.ആർ. സ്റ്റോയൻ തഷുറോവ് എന്നിവർ നയിച്ച സെഷനുകൾ സജീവമായ ചർച്ചകൾക്ക് വഴിവെച്ചു. കമാൽ മുഹിയുദ്ദിൻ, റസാക്ക് മൂഴിക്കൽ, ഹിദായത്തുള്ള തുടങ്ങിയ പഴയകാല അംഗങ്ങൾ ക്ലബിന്റെ 22 വർഷത്തെ പ്രവർത്തനങ്ങൾ വിവരിച്ചു.അനുഭവസമ്പന്നരായ ടോസ്റ്റ്മാസ്റ്റേഴ്സായ ഡി.ടി.എം. റതീന്ദർ നാഥ്, ഡോ. ബാബു രാമചന്ദ്രൻ, ഡോ. എൽപിഡിയോ ഗുയിറ്റെറസ് എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ഡി.ടി.എം. റതീന്ദർ നാഥ് മനുഷ്യബന്ധത്തിന്റെയും ആശയവിനിമയങ്ങളുടെ ശേഷിയുടെയും പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു. ഡോ. ബാബു രാമചന്ദ്രൻ സാങ്കേതികവിദ്യയുടെയും മനുഷ്യബന്ധത്തിന്റെയും സന്തുലിതാവസ്ഥയുടെ പ്രാധാന്യം വിശദീകരിച്ചു. സാങ്കേതികവിദ്യയുടെ അമിത ആശ്രയത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡോ. എൽപിഡിയോ ഗുയിറ്റെറസ് തന്റെ വ്യക്തിപരവും പ്രഫഷനൽ വളർച്ചയിലെ ടോസ്റ്റ്മാസ്റ്റേഴ്സിന്റെ സ്വാധീനം വിശദീകരിച്ചു. കമൽ മൊഹിയുദ്ദീൻ ഡി.ടി.എം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.