ഈ​ജി​പ്തി​ൽ ന​ട​ന്ന ത്രി​രാ​ഷ്ട്ര ഉ​ച്ച​കോ​ടി​യി​ൽ​നി​ന്ന് 

ത്രിരാഷ്ട്ര ഉച്ചകോടി: ഹ​മ​ദ്​ രാ​ജാ​വ്​ പ​​ങ്കെ​ടു​ത്തു

മനാമ: ജോർഡൻ, ഈജിപ്ത്, ബഹ്റൈൻ ത്രിരാഷ്ട്ര ഉച്ചകോടിയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പങ്കാളിയായി.ഈജിപ്തിലെ ശറമുശ്ശൈഖിൽ നടന്ന ഉച്ചകോടിയിൽ ഹമദ് രാജാവിനെ കൂടാതെ ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫതാഹ് അസ്സീസി, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവരും സന്നിഹിതരായിരുന്നു. മൂന്നു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം ശക്തമാക്കാനും പരസ്പര സഹകരണത്തിലൂടെ മുന്നോട്ടുപോകാനും തീരുമാനിച്ചു.

ജി.സി.സി രാഷ്ട്രങ്ങൾ, ജോർഡൻ, ഈജിപ്ത്, അമേരിക്ക, ഇറാഖ് എന്നീ രാജ്യങ്ങൾ ചേർന്നുള്ള സംയുക്തയോഗം സൗദിയിൽ ചേരുന്നതിനെ നേതാക്കൾ സ്വാഗതംചെയ്തു. മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചക്കെടുക്കാനും പരിഹരിക്കാനും അറബ് മേഖലയുടെ സുരക്ഷ ശക്തമാക്കാനും ഇതുവഴി സാധിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളാനും അതുവഴി സുരക്ഷയും സമാധാനവും ഉറപ്പാക്കാനും സാധിക്കുമെന്നും വിലയിരുത്തി. 

Tags:    
News Summary - Tripartite Summit: Hamadra joins Jawa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.