മനാമ: തുർക്കിയയിലെ ബഹ്റൈൻ അംബാസഡർ അഹ്മദ് അലി മർസൂഖിയിൽനിന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നിയമന രേഖകൾ സ്വീകരിച്ചു.
അങ്കറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ചായിരുന്നു നിയമന രേഖകൾ സ്വീകരിച്ചത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ ഉർദുഗാന് അംബാസഡർ കൈമാറുകയും ചെയ്തു. ഭരണാധികാരികൾക്കുള്ള പ്രത്യഭിവാദ്യം അറിയിക്കുന്നതിന് ഉർദുഗാൻ മർസൂഖിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
എല്ലാ മേഖലകളിലും വളർച്ചയും ഉയർച്ചയും നേടാൻ ബഹ്റൈന്‍ സാധ്യമാകട്ടെയെന്നും തുർക്കിയ പ്രസിഡന്റ് ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.