മനാമ: യു.എ.ഇ വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് ബൽഹൂൽ അൽ ഫലാസിയുമായി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ കൂടിക്കാഴ്ച നടത്തി. യുനെസ്കോയുമായി സഹകരിച്ച് യു.എ.ഇ സംഘടിപ്പിച്ച വട്ടമേശ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങൾക്കുമിടയിൽ വിദ്യാഭ്യാസ മേഖലയിൽ സഹകരിക്കുന്നതിനും വിദ്യാഭ്യാസ മികവ് കരസ്ഥമാക്കുന്നതിന് സംയുക്ത പദ്ധതികൾ തയാറാക്കി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.