മനാമ: ഇന്ത്യയെ തിരിച്ചുപിടിക്കാൻ, മതേതര ഇന്ത്യയെ നിലനിർത്താൻ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിച്ച് ഇന്ത്യ മുന്നണിക്ക് കരുത്ത് പകരേണ്ടതുണ്ടെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പറഞ്ഞു.
ബഹ്റൈൻ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ യു.ഡി.എഫ് മലപ്പുറം ജില്ല സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യൻ മതേതരത്വത്തെ പിച്ചിച്ചീന്തി വർഗീയമായി ചേരിതിരിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള കുൽസിത ശ്രമങ്ങളെ ചെറുത്തു തോൽപിക്കാൻ മതേതര ജനാധിപത്യ സഖ്യത്തെ അധികാരത്തിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി.
കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസൽ, കെ.എം.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റ് ശംസുദ്ദീൻ വെള്ളികുളങ്ങര, ഒ.ഐ.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റ് ചെമ്പൻ ജലാൽ, ഐ.വൈ.സി.സി ബഹ്റൈൻ പ്രസിഡന്റ് ഫാസിൽ വട്ടോളി, ഗിരീഷ് കാളിയത്ത് എന്നിവർ സംസാരിച്ചു.
ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് റംഷാദ് അയിലക്കാട് സ്വാഗതവും കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ നന്ദിയും പറഞ്ഞു.
പൊതുപരിപാടിക്ക് വി.കെ. റിയാസ്, ഉമ്മർ കൂട്ടിലങ്ങാടി, ഷാഫി കോട്ടക്കൽ, നൗഷാദ് മുനീർ, മഹ്റൂഫ് തവനൂർ, റഫീഖ് അമീൻ, മുജീബ് ആഡ്വെൽ, ഷഹിൻ താനാളൂർ, ശിഹാബ് പൊന്നാനി, ഹാരിസ് വണ്ടൂർ, മണികണ്ഠൻ, അബൂബക്കർ, ബഷീർ വെളിയങ്കോട്, ഷാനവാസ് പരപ്പൻ, മുഹമ്മദ് റസാക്ക്, മുഹമ്മദ് കാരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.