ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി എത്തിയ ഉംറ തീർഥാടകർ മദീനയിലെ കിങ് ഫഹദ് ഖുർആൻ അച്ചടി സമുച്ചയം സന്ദർശിച്ചു.
ഖുർആനെ പരിപാലിക്കുന്നതിനും അച്ചടിക്കുന്നതിനും നടത്തുന്ന ശ്രമങ്ങളെ അതിഥികൾക്ക് അച്ചടി കേന്ദ്രം ജീവനക്കാർ വിശദീകരിച്ചു കൊടുത്തു. ഖുർആൻ അച്ചടിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങൾ സംഘം കണ്ടു. സന്ദർശനത്തിന്റെ സമാപനത്തിൽ അതിഥികൾക്ക് ഖുർആൻ പകർപ്പുകളും വിവർത്തനവും നൽകി. ഖുർആൻ അച്ചടിക്കുന്നതിലും പ്രസിദ്ധീകരിക്കുന്നതിലും പഠിപ്പിക്കുന്നതിലും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ തീർഥാടകർ പ്രശംസിച്ചു.
ദശലക്ഷക്കണക്കിന് കോപ്പികൾ അച്ചടിക്കുകയും ലോകമെമ്പാടും വിതരണം ചെയ്യുകയും ചെയ്യുന്നതിനു കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് സമുച്ചയം നടത്തുന്ന ശ്രമങ്ങളെ വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു. സൽമാൻ രാജാവിന്റെ അതിഥികളായി ‘ഖാദിമുൽ ഹറമൈൻ ഹജ്ജ് സിയാറ പദ്ധതി’ക്ക് കീഴിൽ ഇത്തവണ വിവിധ രാജ്യക്കാരായ 1000 പേരാണ് ഉംറക്കെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് തീർഥാടകരുടെ വരവ് ആരംഭിച്ചത്. മുഴുവൻ തീർഥാടകരും ഇതിനായ് പുണ്യഭൂമിയിലെത്തി. മദീനയിലെത്തിയ തീർഥാടകർക്ക് സമ്പന്നവും വ്യത്യസ്തവുമായ സിയാറ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ഉംറ ചടങ്ങുകൾക്കായി മക്കയിലേക്ക് പോകുന്നതിന് മുമ്പ് ഖുബാഅ് പള്ളി, മദീനയിലെ ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങൾ സംഘം സന്ദർശി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.