മനാമ: ബഹ്റൈനിലെ വിവിധ ആശുപത്രികളില്‍ സേവനം ചെയ്യുന്നവര്‍ക്കായി യു.എന്‍.എ -നഴ്സസ് ഫാമിലി ബഹ്റൈൻ സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാഡ്മിന്റൺ ടൂർണമെന്റ് പെഡൽ അരീനയിൽ നടന്നു. ബഹ്റൈനിലെ മെഡിക്കൽരംഗത്തെ നിരവധി ടീമുകൾ പങ്കെടുത്തു. ടൂര്‍ണമെന്റ് യു.എന്‍.എ -നഴ്സസ് ഫാമിലി ബഹ്റൈൻ പ്രസിഡന്റ് ജിബി ജോൺ ഉദ്ഘാടനം ചെയ്തു. ട്രഷറർ നിധിൻ ആനന്ദ് അധ്യക്ഷനായിരുന്നു.
ചടങ്ങിൽ സെക്രട്ടറി അരുൺജിത്തിന്റെ സാന്നിധ്യത്തിൽ സ്പോർട്സ് കോഓഡിനേറ്റർ ജോജു സ്വാഗതം പറഞ്ഞു. സ്പോർട്സ് കമ്മിറ്റി അംഗങ്ങളായ ശ്രീരാജ്, അജേഷ്, ജോഷി, സുനിൽ എന്നിവർ ടൂർണമെന്റിന് നേതൃത്വം നല്കി. ജോയന്റ് സെക്രട്ടറി മിനി മാത്യു, ജനനി ജോൺ, സന്ദീപ് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ടൂര്‍ണമെന്റില്‍ പങ്കെടുത്തവര്‍ക്കുള്ള വ്യക്തിഗത മെഡലുകള്‍ എക്സിക്യൂട്ടിവ് അംഗങ്ങൾ ആയ ലിജോ, അനു, നിധീഷ്, ആശ, ആറ്റ്ലി, സുജിത്, സിറിൽ എന്നിവർ വിതരണം ചെയ്തു.
മികച്ച മത്സരം കാഴ്ചവെച്ച ടൂര്‍ണമെന്റില്‍ റിജോ-വിപിൻ (ബി.കെ.എസ്) ടീം ഒന്നാം സ്ഥാനവും മഞ്ജുനാഥ്-ഫസൽ റഹ്മാൻ ടീം (രിഫാ ഫ്യറ്റേഴ്സ്) രണ്ടാം സ്ഥാനവും പ്രതീക്-അൻഷാദ് (മാഹീ മച്ചാൻ) ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രമുഖ ബാഡ്മിന്റൺ കളിക്കാരും അമ്പയര്മാരുമായ ഹരി (മെയിന്‍ അമ്പയര്‍), നജീര്‍, ഷിഹാസ്, ഷംഷീര്‍ എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.