മനാമ: താമസ, തൊഴിൽ നിയമം ലംഘിച്ച വിദേശ തൊഴിലാളികളെ കാപിറ്റൽ ഗവർണറേറ്റ് പരിധിയിൽ നടത്തിയ പരിശോധനയിൽ പിടികൂടി.
നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി, കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ എൽ.എം.ആർ.എ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ പിടികൂടിയത്. വിവിധ വാണിജ്യ സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന ഇടങ്ങളിലുമായിരുന്നു പരിശോധന.
പിടിയിലായവർ താമസ വിസ നിയമം, തൊഴിൽനിയമം എന്നിവ ലംഘിച്ചവരാണ്. ഇവർക്കെതിരെ തുടർനടപടി സ്വീകരിക്കുന്നതിനായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.