മനാമ: ഇന്ദിരഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയുടെ (ഇഗ്നോ) ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എ പരീക്ഷകളിൽ യൂനിഗ്രാഡിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഉന്നതവിജയം. അമീഷ, ഷെസ, അന്ന, ശൈലൻ, ഷഫാന, സ്മൃതി, മാഫിയ, ഹിന, അദേൽ, ഫർവാ, ഷിഹം, ഫുഹാദ എന്നിവർ ബി.കോം, ബി.സി.എ, ബി.ബി.എ, ബി.എ ഇംഗ്ലീഷ് പരീക്ഷകളിൽ ബാച്ച് ടോപ്പേഴ്സായി.
ഗുർപീന്ദർ, ആത്മന, അഭിനവ്, അലിംഷാ, അന്ന, ദിശ, ജസിന്ത, മുഹമ്മദ് അബ്ദുറഹ്മാൻ, ആശിഷ്, മുഹമ്മദ് യാസിർ, ഷെസ, നജ്ല, ശൈലൻ, അഞ്ജന, ഷഹറിൻ, സഫ, സിമ്രജീത്, സുഹ, ഫാത്തിമത്തുൽ സാറ, മുഹമ്മദ് നസൽ, നവ്യശ്രീ, ഷഫാന, സഫ, അമിഷ, ലക്ഷ്മിനന്ദ, സഫ, നസ്റുല്ല, മൈസ, സ്മൃതി എന്നിവരാണ് മികച്ച വിജയം കൈവരിച്ച മറ്റു വിദ്യാർഥികൾ.
ഡൽഹിയിൽ ഹെഡ് ഓഫിസുള്ള കേന്ദ്ര സർവകലാശാലയായ ഇഗ്നോവിന്റെ ചാൻസലർ ഇന്ത്യൻ പ്രസിഡന്റ് ആണ്. യു.ജി.സി ഏറ്റവും ഉയർന്ന നാക് എ ++ ഗ്രേഡ് ആണ് ഇഗ്നോക്ക് നൽകിയിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ സർവകലാശാലയായ ഇഗ്നോവിന്റെ ബഹ്റൈനിലെ അംഗീകൃത പഠനകേന്ദ്രമാണ് യൂനിഗ്രാഡ്. വർഷം തോറും യൂനിഗ്രാഡിൽനിന്ന് നൂറിൽപരം വിദ്യാർഥികൾ വിവിധ കോഴ്സുകൾക്ക് ചേർന്ന് പഠിക്കുന്നുണ്ട്.
യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള മികച്ച അധ്യാപകരും പഠനത്തോടൊപ്പം വിദ്യാർഥികളുടെ കലാപരമായ കഴിവുകൾക്കും കായിക അഭിരുചികൾക്കും യൂനിഗ്രാഡ് നൽകിവരുന്ന പ്രോത്സാഹനവും വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനുതകുന്നതാണ്.
അതുകൊണ്ടു തന്നെ 90 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചവർ മുതൽ കംപാർട്മെന്റിൽ പാസായവർ വരെ ഇവിടെ ചേർന്ന് ഉപരിപഠനം നടത്തിവരുന്നു. ഈ അധ്യയനവർഷത്തെ ഇഗ്നോവിന്റെ ഡിഗ്രി കോഴ്സുകൾക്ക് യൂനിഗ്രാഡിൽ കുറച്ചു സീറ്റുകൾ കൂടിയേ ഉള്ളൂ. ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എ ഇംഗ്ലീഷ് കോഴ്സുകൾക്ക് ചേരാൻ താൽപര്യമുള്ളവർക്ക് യൂനിഗ്രാഡുമായി 33537275, 17344972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.