മനാമ: യൂനിഗ്രാഡ് സമ്മർ ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെ വർണാഭമായ ചടങ്ങുകളോടെ ദാന മാളിൽ നടന്നു. സമ്മർ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ പാട്ട്, ഡാൻസ്, കരാട്ടേ, ഫാഷൻ ഷോ, പ്രസംഗം തുടങ്ങിയ പരിപാടികൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ നടന്നു. ജൂലൈ മൂന്നിനാണ് സമ്മർ ക്യാമ്പ് ആരംഭിച്ചത്. അറുപതിലധികം കുട്ടികൾ പങ്കെടുത്തു.
യൂനിഗ്രാഡ് ഈ വർഷം രണ്ടു സമ്മർ ക്യാമ്പുകൾ നടത്തി. ഒന്ന് യൂനിഗ്രാഡിലും ഒരെണ്ണം ദാനമാളിലും ആയിരുന്നു. ക്യാമ്പുകളിൽ കുട്ടികളുടെ ബുദ്ധിവികാസത്തിനും വ്യക്തിത്വ വികസനത്തിനും ഉതകുന്ന പരിപാടികളും വിനോദ പരിപാടികൾക്കൊപ്പം നടന്നു. സമാപന സമ്മേളനത്തിൽ പബ്ലിക്ക് സ്പീക്കിങ് പരിശീലനം ലഭിച്ച കുട്ടികളുടെ പ്രസംഗങ്ങളും ഉൾപ്പെടുത്തിയിരുന്നു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തി. വിജയികൾക്ക് സമാപന സമ്മേളനത്തിൽ സമ്മാനങ്ങളും നൽകി.
യൂനിഗ്രാഡ് സഗയ്യ കാമ്പസിൽ നടന്ന ക്യാമ്പിൽ കുട്ടികൾക്ക് വിവിധ സംഗീത ഉപകരണങ്ങളിൽ പരിശീലനം നൽകി. യൂനിഗ്രാഡിന്റെ തീം സോങ്ങും ദാന മാളിൽ നൃത്ത അകമ്പടിയോടെ പ്രകാശനം ചെയ്തു. സെഗയ്യയിൽ പ്രവർത്തിക്കുന്ന യൂനിഗ്രാഡ് എജുക്കേഷൻ സെന്ററിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ പുരോഗമിക്കുകയാണ്. ബി.കോം, ബി.ബി.എ, ബി.എ, ബി.സി.എ, എം.കോം, എം.ബി.എ എന്നീ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കുള്ള അഡ്മിഷനുകളാണ് ഇപ്പോൾ നടക്കുന്നത്. യൂനിഗ്രാഡുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് info@ugecbahrain.com അല്ലെങ്കിൽ 17344972, 33537275, 32332714,33232709 എന്നീ നമ്പറുകളിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.