മനാമ: ജനബിയയിലെ 575 നമ്പർ േബ്ലാക്കിലെ നവീകരണ പദ്ധതികൾ പൂർത്തീകരിച്ചതായി പൊതുമരാമത്ത് മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് മിശ്അൽ ബിൻ മുഹമ്മദ് ആൽ ഖലീഫ അറിയിച്ചു.
കഴിഞ്ഞ ദിവസം പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കു ഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും തെക്കുഭാഗത്തെ പ്രവർത്തനങ്ങൾ നടക്കുന്നതായും 48 ശതമാനം പൂർത്തീകരിച്ചതായും അദ്ദേഹം വിലയിരുത്തി. പ്രദേശത്തെ ജനസംഖ്യാ വർധനവിനനുസരിച്ച് വാഹനങ്ങളുടെ എണ്ണം കൂടുകയും അതിനനുസരിച്ച് റോഡ് വികസനം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യവികസനം വഴി ഗതാഗതക്കുരുക്കുകൾ ഒഴിവാക്കേണ്ടതുണ്ടെന്നും അതിനായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.