ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ഉ​ർ​ദു ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്

ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഉ​ർ​ദു ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഉ​ർ​ദു ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സ്‌​കൂ​ൾ ഭ​ര​ണ​സ​മി​തി അം​ഗം പ്രേ​മ​ല​ത എ​ൻ.​എ​സ്, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൺ കെ. ​ദേ​വ​സ്സി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, പ്ര​ധാ​ന അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​സ ടൗ​ൺ കാ​മ്പ​സി​ലെ ജ​ഷ​ൻ​മാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സ്‌​കൂ​ൾ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ദേ​ശീ​യ​ഗാ​നാ​ലാ​പ​നം ന​ട​ന്നു. ഫാ​ത്തി​മ അ​ൽ സ​ഹ്‌​റ​യും വാ​ർ​ദാ ഖാ​നും ന​ൽ​കി​യ വി​വ​ർ​ത്ത​ന​ങ്ങ​ളോ​ടെ ഷാ​ഹി​ദ് ഖൗ​മ​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. ഷ​ദാ​ബ് ഖൗ​മ​ർ സ​ദ​സ്സി​നു സ്വാ​ഗ​ത​മേ​കി. നാ​ലു മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

ചി​ത്ര​ര​ച​ന, ക​ള​റി​ങ് മ​ത്സ​ര​ങ്ങ​ൾ, കൂ​ടാ​തെ ഉ​ർ​ദു ക​വി​ത പാ​രാ​യ​ണം, ക​ഥ പ​റ​യ​ൽ, പോ​സ്റ്റ​ർ നി​ർ​മാ​ണം, പ്ര​സം​ഗം എ​ന്നി​വ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വ​കു​പ്പി​ന്റെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ത​ര​ണം മ​ഹാ​നാ​സ് ഖാ​ൻ നി​ർ​വ​ഹി​ച്ചു. ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ, ക​വി​ത​പാ​രാ​യ​ണം, ‘മാ ​കാ ഖ്വാ​ബ്’ എ​ന്ന ആം​ഗ്യ​പ്പാ​ട്ട്, ല​ഘു​നാ​ട​കം എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. വ​കു​പ്പ് മേ​ധാ​വി ബാ​ബു ഖാ​ൻ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ച്ചു. ശ്രീ​ല​ത നാ​യ​ർ, മാ​ലാ സി​ങ്, ക​ഹ്‌​ക​ഷ​ൻ ഖാ​ൻ, ഷ​ബ്രീ​ൻ സു​ൽ​ത്താ​ന, മ​ഹാ​നാ​സ് ഖാ​ൻ, വ​ഹീ​ദ റ​ഹ്മാ​ൻ, ശ്രീ​ക​ല സു​രേ​ഷ്, ന​ന്ദി​ത ദേ​വു സു​നി​ൽ, സ​യാ​ലി അ​മോ​ദ് കേ​ൽ​ക്ക​ർ, ഷീ​മ ആ​റ്റു​ക​ണ്ട​ത്തി​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഉ​ർ​ദു​ദി​നാ​ച​ര​ണ​ത്തി​ന്റെ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്നു. ദാ​വൂ​ദ് അ​ഹ​മ്മ​ദ് ന​ന്ദി പ​റ​ഞ്ഞു.

വി​ജ​യി​ക​ൾ

 ഡ്രോ​യി​ങ്, ക​ള​റി​ങ് ക്ലാ​സ് അ​ഞ്ചും ആ​റും : 1. സ​ഹ്‌​റ ജു​നൈ​ദ്, 2. ലു​ത്ഫി​യ സാ​ജി​ദ്, 3. ലി​യാ​ന ഫാ​ത്തി​മ. ഉ​ർ​ദു ക​വി​ത​പാ​രാ​യ​ണം ക്ലാ​സ് ആ​റ് : 1. ഹാ​ജി​റ റു​ക്നു​ദ്ദീ​ൻ, 2. ആ​യി​ഷ സ​യ്യി​ദ്, 3. ഷ​ഗു​ഫ്ത ഷെ​യ്ഖ്. ഉ​ർ​ദു ക​ഥ പ​റ​യ​ൽ ക്ലാ​സ് ഏ​ഴ്: 1. സു​മ​യ്യ സ​യ്യി​ദ്, 2. ഐ​ഷ ന​ബീ​ൽ, 3. ഏ​റം ഇ​ർ​ഫാ​ൻ.

പോ​സ്റ്റ​ർ നി​ർ​മാ​ണം എ​ട്ടാം ക്ലാ​സ് : 1. ഫാ​ത്തി​മ അ​ൽ സ​ഹ്‌​റ, 2. അ​ലി​സ ഇം​റാ​ൻ, 3. ഹ​ജീ​റ സി​ദ്ദി​ഖ. ഉ​ർ​ദു പ്ര​സം​ഗം ക്ലാ​സ് ഒ​മ്പ​തും പ​ത്തും : 1. സു​ഹ സ​ൽ​മാ​ൻ, 2. ഷ​ദാ​ബ് ക്വാ​മ​ർ, 3. സാ​റ ഷാ​മ.

Tags:    
News Summary - Urdu day Celebrated at Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.