വടകര-കോഴിക്കോട് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽനിന്ന്

വടകര-കോഴിക്കോട് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

മനാമ: പ്രതിഭയും, ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച കോഴിക്കോട്-വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ ഇരുപത് സീറ്റിലും എൽ.ഡി.എഫിന് ജയിച്ചുവരാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്. പിണറായി സർക്കാർ നടപ്പാക്കി വരുന്ന നവകേരളം എന്ന ആശയവും എൽ.ഡി.എഫിന്റെ അടിയുറച്ച മതേതര ഫാഷിസ്റ്റ് വിരുദ്ധ നിലപാടും കേരളത്തിൽ നൂനപക്ഷസമുദായങ്ങൾക്കിടയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

ഈ അനുകൂല സാഹചര്യം ഇല്ലാതാക്കാൻ നെറികെട്ട ശ്രമങ്ങളാണ് യു.ഡി.എഫ് നടത്തിവരുന്നത്. വടകരയിൽ ശൈലജക്കെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമവും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ബി.എം.സി ഹാളിൽ നടന്ന കൺവെൻഷനിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഗിരീഷ് കല്ലേരി സ്വാഗതം പറഞ്ഞു. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം പ്രജിൽ മണിയൂർ അധ്യക്ഷനായിരുന്നു. ശ്രീജദാസ് കാര്യപരിപാടി നിയന്ത്രിച്ചു. വടകര ലോക്സഭ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ.കെ. ശൈലജ, കോഴിക്കോട് ലോക്സഭ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എളമരം കരീം എന്നിവർ സംസാരിച്ചു.

പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, ബഹ്റൈൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൂട്ടായ്മ കൺവീനറും, ലോക കേരളസഭ അംഗവുമായ സുബൈർ കണ്ണൂർ, നവകേരള പ്രതിനിധി അബ്ദുൾ അസീസ് എലംകുളം, എൻ.സി.പി ബഹ്റൈൻ ഘടക ഭാരവാഹി ഫൈസൽ എഫ്.എം, ഐ.എം.സി.സി. ബഹ്റൈൻ പ്രസിഡന്റ് മൊയ്തീൻകുട്ടി പുളിക്കൽ, പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷെറീഫ് കോഴിക്കോട്, പ്രതിഭ ആക്ടിങ് ജനറൽ സെക്രട്ടറി സജിഷ പ്രജിത്, ആയഞ്ചേരി പഞ്ചായത്ത് മുൻ അംഗം, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രതിഭ വനിതവേദി പ്രസിഡന്റ് ഷമിത സുരേന്ദ്രൻ നന്ദി പറഞ്ഞു.

Tags:    
News Summary - Vadakara-Kozhikode LDF Election Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.