വാ​റ്റ്, എ​ക്സൈ​സ് വെ​ട്ടി​പ്പ്; നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ റ​വ​ന്യൂ ആ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ​ത് 204 പ​രി​ശോ​ധ​ന​ക​ൾ

മ​നാ​മ: വാ​റ്റ്, എ​ക്സൈ​സ് വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ റ​വ​ന്യൂ (എ​ൻ.​ബി.​ആ​ർ) ആ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ​ത് 204 പ​രി​ശോ​ധ​ന​ക​ൾ. അ​ഞ്ചു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന ബി​സി​ന​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ൻ.​ബി.​ആ​ർ അ​റി​യി​ച്ചു.

കു​റ്റ​കൃ​ത്യം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ വാ​റ്റ് നി​യ​മം അ​നു​സ​രി​ച്ച് അ​ഞ്ചു വ​ർ​ഷ​ത്തെ ത​ട​വും അ​ട​യ്‌​ക്കേ​ണ്ട വാ​റ്റി​ന്റെ മൂ​ന്നി​ര​ട്ടി തു​ക​ക്ക് തു​ല്യ​മാ​യ പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കും. എ​ക്സൈ​സ് നി​യ​മ​പ്ര​കാ​രം വെ​ട്ടി​ച്ച എ​ക്സൈ​സ് നി​കു​തി​യു​ടെ ഇ​ര​ട്ടി​ക്ക് തു​ല്യ​മാ​യ പി​ഴ​യും ഒ​രു വ​ർ​ഷം ത​ട​വു​മാ​ണ് നി​യ​മ​ലം​ഘ​ക​ർ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ട​ത്. ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, ബി​സി​ന​സ് നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ. ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും എ​ൻ.‌​ബി‌.​ആ​ർ ല​ക്ഷ്യ​മി​ടു​ന്നു.

സി​ഗ​ര​റ്റ്, വാ​ട്ട​ർ​പൈ​പ്പ് പു​ക​യി​ല മൊ​ളാ​സ് എ​ന്നി​വ​യി​ൽ ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് സ്‌​കീം ന​ട​പ്പാ​ക്കാ​ൻ അ​ടു​ത്തി​ടെ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തു സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു. വാ​റ്റ്, എ​ക്‌​സൈ​സ് നി​കു​തി എ​ന്നി​വ ശാ​സ്ത്രീ​യ​മാ​യി ചു​മ​ത്തു​ന്ന​തി​നാ​ണ് ഡി​ജി​റ്റ​ൽ സ്റ്റാ​മ്പി​ങ് ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് സ്റ്റാ​മ്പ് ചെ​യ്യാ​തെ ജൂ​ൺ 18 മു​ത​ൽ പു​ക​യി​ല ‘മൊ​ളാ​സ​സ്’ ഉ​ൽ​പ​ന്ന​ങ്ങ​ൾ (ഹു​ക്ക)​രാ​ജ്യ​ത്ത് വി​ൽ​ക്കാ​നും ഇ​റ​ക്കു​മ​തി ചെ​യ്യാ​നും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​ൻ.​ബി.​ആ​ർ അ​റി​യി​ച്ചി​രു​ന്നു.

പ്രാ​ദേ​ശി​ക വി​പ​ണി​യി​ലെ എ​ല്ലാ ഇ​റ​ക്കു​മ​തി​ക്കാ​രും വ്യാ​പാ​രി​ക​ളും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ന​ട​പ​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ന് മു​മ്പ് ഡി​ജി​റ്റ​ൽ സ്റ്റാ​മ്പു​ക​ളി​ല്ലാ​ത്ത പു​ക​യി​ല ‘മൊ​ളാ​സ​സ്’ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ പി​ൻ​വ​ലി​ക്ക​ണം. ഇ​വ ഒ​ന്നു​കി​ൽ ന​ശി​പ്പി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ബ​ഹ്‌​റൈ​നി​ന്റെ പു​റ​ത്ത് വി​ൽ​പ​ന​ക്കാ​യി മാ​റ്റു​ക​യോ ചെ​യ്യ​ണം. ബ​ന്ധ​പ്പെ​ട്ട വി​ത​ര​ണ ശൃം​ഖ​ല​യി​ലൂ​ടെ തി​രി​കെ ന​ൽ​കാ​നാ​ണ് വ്യാ​പാ​രി​ക​ളോ​ട് നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധു​ത​യി​ല്ലാ​ത്ത ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് ഇ​ല്ലാ​തെ വാ​ട്ട​ർ പൈ​പ്പ് പു​ക​യി​ല ‘മൊ​ളാ​സ​സ്’ ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​വ​ശം വെ​ക്കു​ന്ന​തും വ്യാ​പാ​രം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ൽ​ക്കു​ന്ന​തും നി​രോ​ധി​ക്കു​ക​യാ​ണ്. ഉ​ൽ​പ​ന്ന​ത്തി​ന്റെ പ്രാ​രം​ഭ നി​ർ​മാ​ണ​ഘ​ട്ടം മു​ത​ലു​ള്ള വ്യാ​പാ​രം നി​യ​മ​സാ​ധു​ത​യു​ള്ള​താ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് ഈ ​ന​ട​പ​ടി. എ​ക്സൈ​സ് വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്താ​നും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്നു.

വ്യാ​ജ​വും നി​യ​മ​വി​രു​ദ്ധ​മോ ആ​യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ​നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് എ​ൻ.‌​ബി‌.​ആ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. എ​ല്ലാ ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും അ​വ​രു​ടെ വാ​ർ​ഷി​ക സ​പ്ലൈ​ക​ൾ 37,500 ദീ​നാ​ർ എ​ന്ന പ​രി​ധി​യി​ല​ധി​ക​മാ​യാ​ൽ വാ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. 

Tags:    
News Summary - VAT and excise fraud; The National Bureau of Revenue conducted 204 inspections in August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.