മനാമ: ലഹരിയും ലഹരി ഉപയോഗവും വ്യാപകമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ‘നേർവഴി’ എന്ന പേരിൽ വോയ്സ് ഓഫ് ആലപ്പി ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നു. ‘അടുത്ത തലമുറയെ ചേർത്ത് പിടിക്കുക’, ‘അവർക്ക് അവബോധം നൽകുക’ എന്ന ലക്ഷ്യത്തോടെ, കുട്ടികൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. കിംസ് ഹെൽത്തുമായി സഹകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഈ സെമിനാർ, മാർച്ച് 25 ചൊവ്വാഴ്ച ഉമ്മൽ ഹസ്സം കിംസ് ഹോസ്പിറ്റലിൽ വെച്ചാണ് നടക്കുക.
രാത്രി 8.00 മുതൽ 9.00 വരെ നടക്കുന്ന സെമിനാറിൽ, കിംസ് ഹോസ്പിറ്റലിലെ മനോരോഗ വിദഗ്ധൻ ഡോ. അമൽ അബ്രഹാം, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. കുട്ടികളിലും മാതാപിതാക്കളും അവബോധം സൃഷ്ടിക്കുന്ന ക്ലാസുകൾ, അനുഭവങ്ങൾ, ചർച്ച, സംശയനിവാരണം എന്നിവ സെമിനാറിന്റെ ഭാഗമാകും. വോയ്സ് ഓഫ് ആലപ്പി അംഗങ്ങളല്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 3340 1786, 3319 3710 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.