പുതുപ്പള്ളിയിലെ വിജയം പ്രവാസ ലോകത്തിന്റെ കൂടി വിജയം -രാജു കല്ലുംപുറംമനാമ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ ചരിത്രവിജയം ഒ.ഐ.സി.സിയുടെയും പ്രവാസ ലോകത്തിന്റെയും കൂടി വിജയമാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് കൺവീനറുമായ രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു. പ്രവാസ ലോകവുമായി അടുത്തബന്ധം പുലർത്തുകയും പ്രവാസികളുടെ വിഷയത്തിൽ എക്കാലത്തും അനുഭാവപൂർവമായ സമീപനം സ്വീകരിക്കുകയും ചെയ്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ചാണ്ടി ഉമ്മന്റെ പ്രചാരണ പ്രവർത്തനത്തിൽ ഒ.ഐ.സി.സിക്ക് സജീവ പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞതിലും അതിന് നേതൃത്വം നൽകാൻ കഴിഞ്ഞതിലും ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയുടെ കരുണയുടെയും സ്നേഹത്തിന്റെയും രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു മുന്നോട്ടു കൊണ്ടുപോവാൻ ചാണ്ടി ഉമ്മന്‍ കഴിയും എന്ന പുതുപ്പള്ളിയുടെ വിശ്വാസമാണ് തെരഞ്ഞെടുപ്പു ഫലത്തിലൂടെ കാണാൻ കഴിയുന്നത്. ഏഴു വർഷത്തിലേറെയായി ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോവുന്ന പിണറായി സർക്കാറിന്റെ മുഖത്തേറ്റ കനത്ത പ്രഹരം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഏകോപനത്തിലും പങ്കാളികളായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒ.ഐ.സി.സി / ഇൻകാസ് പ്രവർത്തകരെ അഭിനന്ദിക്കുന്നതായും രാജു കല്ലുംപുറം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.