മനാമ: നാട്ടിൽ നിന്ന് കാതങ്ങൾ അകലെയാണങ്കിലും വിഷു കെേങ്കമമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് മലയാളി പ്രവാസികൾ. ഇനി ദിനങ്ങൾ മാത്രം ശേഷിക്കെ ആഘോഷം ഉഷാറാക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നാട്ടിൽ നിന്ന് ഏറെ അകലെയാണങ്കിലും ഒന്നിനും ഒരു കുറവ് വരാതിരിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. വിഷു പ്രമാണിച്ച് ലുലു, മെഗാമാർട്ട്, അൻസാർ ഗാലറി ഉൾപ്പെടെയുളള ഹൈപ്പർമാർക്കറ്റുകൾ മലയാളികൾക്കായി പ്രത്യേക വിപണികളും ഒരുക്കിയിട്ടുണ്ട്. വമ്പൻ ഒാഫറുകളാണ് ഇൗ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.
കണികാണുന്നതിനുള്ള കൊന്നപൂക്കൾ രണ്ട് ദിവസം കഴിയുന്നതോടെ ലോഡ്കണക്കിന് കേരളത്തിൽ നിന്നെത്തും. പാക്കറ്റുകളിലാക്കിയ പൂക്കൾ ലുലു, സൽമാനിയ തുടങ്ങിയിടത്ത് നിന്നും ലഭിക്കും. ബഹ്റൈനിൽ ചില സ്ഥലങ്ങളിൽ കണിക്കൊന്ന ഉണ്ടെങ്കിലും ചിലയിടങ്ങളിൽ മാത്രമാണ് പൂത്തിട്ടുള്ളത്. പൂക്കൾക്കൊപ്പം വെള്ളരി, കണ്ണിമാങ്ങയും കണികാണുന്നതിന് ആവശ്യമാണ് എന്നിരിക്കെ അതിനും ഡിമാൻറ് കൂടിയിട്ടുണ്ട്.
വിഷു കഴിഞ്ഞായിരിക്കും കൂടുതൽ മരങ്ങളും പൂവിടാൻ സാധ്യത. പച്ചക്കറിക്കടകളിൽ വിഷു പ്രമാണിച്ചുള്ള തിരക്ക് ഇനിയുള്ള ദിവസങ്ങളിൽ കൂടാൻ സാധ്യതയുണ്ട്. കുടുംബങ്ങളായി കഴിയുന്നവർ വീടുകളിൽ ആഘോഷം ഗംഭീരമാക്കാനാണ് ശ്രമിക്കുന്നത്. സുഹൃത്തുക്കളെ സദ്യയുണ്ണാൻ ക്ഷണിച്ചും നാട്ടിലേക്ക് ആശംസകൾ കൈമാറിയും ഉറ്റവർക്ക് നാട്ടിലേക്ക് മൂൻകൂർ കൈനീട്ടങ്ങൾ അയച്ചും ഒരുക്കങ്ങൾ തകൃതിയിലാണ്. ഒറ്റക്ക് താമസിക്കുന്നവരിൽ പലരും സദ്യക്കായി ഹോട്ടലുകെളയാണ് ആശ്രയിക്കുക. ഇത്തവണ വിഷു ആഘോഷം കൂടുതൽ മിഴിവുറ്റതാക്കാൻ നിരവധി സംഘടനകൾ വിവിധ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
സദ്യക്ക് മുപ്പതോളം വിഭവങ്ങൾ; രണ്ട് മുതൽ മൂന്നര ദിനാർ വരെ വില
മനാമ: മലയാളി ഹോട്ടലുകൾ വിഷു സദ്യക്ക് 25 മുതൽ 30 ഒാളം വിഭവങ്ങൾ പ്രഖ്യാപിച്ച് ബുക്കിങ് തുടങ്ങി. വാട്ട്സാപ്പ് വഴി ഇവരുടെ ഒാഫറുകൾ പ്രചരിക്കുന്നുണ്ട്. രണ്ട്മുതൽ മൂന്നര ദിനാർ വരെയാണ് വില ഇൗടാക്കുന്നത്. ഇതിൽ പാർസൽ ചാർജും ഉൾപ്പെടും. പല ഹോട്ടലുകളിലും നൂറുകണക്കിന് ഒാഫറുകളാണ് ഇതിനകം എത്തിയതെന്ന് ബന്ധപ്പെട്ടവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വാഴയിലയിൽ അവിയലും തോരനും കാളനും ഒാലനും വിവിധ അച്ചാറുകൾ, ഉപ്പേരി, കായ വറുത്തത്, ഉപ്പിലിട്ടത്, പപ്പടം, പരിപ്പ്, സാമ്പാർ, പുളിശേരി, രസം, മോര്, പലതരം പായിസം അങ്ങനെ വൈവിദ്ധ്യമാർന്ന വിഭവങ്ങളാണ് ഹോട്ടലുകളിൽ ഒരുക്കിയിട്ടുള്ളത്. കുടുംബങ്ങളായി കഴിയുന്നവരിൽ ചിലരും സമയക്കുറവിെൻറ പേരിൽ ഹോട്ടലുകളിലേക്ക് സദ്യ ബുക്ക് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.