??????????? ??????????????????????

വിഷുദിനത്തിൽ ഹ്രസ്വചിത്രം ഒരുക്കി ‘ടീം 8 കുട്ടുകാർ’

മനാമ: വിഷു ദിനത്തിൽ ബഹ്​റൈൻ പ്രവാസി മലയാളികൾ തയ്യാറാക്കിയ ഹ്രസ്വചിത്രം ‘വിഷുക്കണി’ ശ്രദ്ധേയമായി. ‘ടീം 8’കൂട്ട ുകാരു​െട നേതൃത്വത്തിൽ ഒരുക്കിയ ഹ്രസ്വചിത്രം അന്​ധനായ ബാലനെ അമ്മ കണി കാണിക്കുന്നതും ഉൾക്കണ്ണിൽ കണി എന്ന സങ്കൽപ്പം പ്രകാശം പരത്തുന്നതുമാണ്​. വിഷു ദിനത്തിൽ പുറത്തിറങ്ങിയ ചുരുങ്ങിയ സമയം കൊണ്ട് പൂർത്തിയാക്കിയ ഈ ചിത്രം ആവേശകരമായ പ്രതികരണങ്ങളാണ്​ നൽകുന്നതെന്ന്​ അണിയറ പ്രവർത്തകർ പറഞ്ഞു. അച്ചു അരുൺ രാജി​​െൻറ ആശയത്തിന്​ ശുഭ പ്രേം തിരക്കഥയെഴുതി സൂര്യപ്രകാശ്​ സംവിധാനം ചെയ്​തു. അമൃത വിനോദും മാസ്​റ്റർ വൈഷ്ണവ് സുമേഷും അഭിനയിച്ച ചിത്രത്തി​​െൻറ ഛായാഗ്രഹണം നിർവഹിച്ചത്​ കിരീടം ഉണ്ണിയാണ്. ബിജു ഹരി, ശരത് എസ് പി, പ്രേം വാവ എന്നിവർ സങ്കേതിക സഹായം നിർവഹിച്ചു.
Tags:    
News Summary - vishu day team 8-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.