മനാമ: മുഹറഖ് അല്‍ ഹിലാല്‍ ഹോസ്പിറ്റലിൽ ബാള്‍റൂമില്‍ ആരോഗ്യമേഖലയിലെ പ്രമുഖരെ അണിനിരത്തി വിഷണറി ലീഡര്ഷിപ് മീറ്റ് നടന്നു. പരിപാടിയില്‍ മംഗലാപുരം യേനപ്പോയ സര്‍വകലാശാല ചാന്‍സലര്‍ ഡോ. യേനപ്പോയ അബ്ദുള്ളക്കുഞ്ഞി മുഖ്യാതിഥിയും സ്റ്റേറ്റ് അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. യു.ടി. ഇഫ്തിക്കര്‍ ഫരീദ് വിശിഷ്ടാതിഥിയുമായിരുന്നു.
ആരോഗ്യമേഖലയിലെ പ്രധാന സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്ത യോഗം നേതൃത്വപരമായ കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്തു. അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെയും ബദര്‍ അല്‍സമാ ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് സംസാരിച്ചു. മേഖലയില്‍ നൂതന ആരോഗ്യ സേവനങ്ങൾ നല്കുന്നതില് ആശുപത്രിക്ക് ഉറച്ച പ്രതിബദ്ധതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജി.സി.സി മേഖലയിലുടനീളം നാലായിരത്തിലധികം ജീവനക്കാരുള്ള ഒരു വലിയ ആരോഗ്യസംരക്ഷണ സംവിധാനം സ്ഥാപിക്കുന്നതുള്‍പ്പെടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡിലേക്ക് നിയമിതനാകുകയും ചെയ്ത അബ്ദുല്‍ ലത്തീഫിനെ ഡോ. യെനെപോയ അബ്ദുള്ളക്കുഞ്ഞി അഭിനന്ദിച്ചു.
ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം ഡയറക്ടര്‍ മറാം അന്‍വര്‍ ജാഫര്‍ അല്‍ സാലിഹ്, ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് ചെയര്‍മാനും സാറ ഗ്രൂപ് സി.ഇ.ഒയുമായ മുഹമ്മദ് മന്‍സൂര്‍, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. ശരത് ചന്ദ്രന്, വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് എന്നിവരും ആശുപത്രി മാര്‍ക്കറ്റിങ് ടീമും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.