മനാമ: ബഹ്റൈൻ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് മനസ്സിലാക്കാൻ രാജ്യം സന്ദർശിക്കുന്നവർക്ക് കൂടുതൽ അവസരമൊരുക്കുമെന്ന് ടൂറിസം മന്ത്രി ഫാമിത അസ്സൈറഫി വ്യക്തമാക്കി.
2019നെക്കാൾ നടപ്പുവർഷം മൂന്നാം പാദത്തിൽ ബഹ്റൈനിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 18 ശതമാനം വർധനയുണ്ടായിട്ടുണ്ട്. വരുംനാളുകളിൽ കൂടുതൽ പരിപാടികൾ നടക്കുന്നതിനാൽ ടൂറിസ്റ്റുകളുടെ വരവ് വർധിക്കുമെന്നാണ് കണക്കാക്കുന്നത്.
ബാബുൽ ബഹ്റൈൻ, മനാമ സൂഖ് എന്നിവയോടൊപ്പം വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനും അവസരമൊരുക്കും. ബഹ്റൈന്റെ തദ്ദേശീയവും പരമ്പരാഗതവുമായ മതസഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം എന്നിവ അടുത്തറിയാനും ഇത് സഹായിക്കും.
സഖീറിലെ പുതിയ എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്റർ നിർമാണം പൂർത്തിയാകുന്നതോടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പല എക്സിബിഷനുകളും സമ്മേളനങ്ങളും ബഹ്റൈനിലും നടത്താൻ കഴിയും. കൂടുതൽ പേർ ബഹ്റൈൻ സന്ദർശിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.