ലോ​ഗോ​സ് ഹോ​പ് ക​പ്പ​ലി​ൽ വെ​ച്ച് സാ​ഹി​ത്യ​വി​ഭാ​ഗം ഉ​ദ്‌​ഘാ​ട​നം

മ​നാ​മ: ബ​ഹ്റൈ​നി​ൽ വി​ശ്വ​ക​ലാ സാം​സ്‌​കാ​രി​ക വേ​ദി രൂ​പ​വ​ത്കൃ​ത​മാ​യി​ട്ട് 20 വ​ർ​ഷം തി​ക​യു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഈ ​വ​ർ​ഷ​ത്തെ സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഒ​ഴു​കു​ന്ന പു​സ്‌​ത​ക​ശാ​ല​യാ​യ ‘ലോ​ഗോ​സ് ഹോ​പ്’ ക​പ്പ​ലി​ൽ വെ​ച്ച് സം​ഘ​ടി​പ്പി​ച്ചു.കു​ട്ടി​ക​ള​ട​ക്കം 150ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത വ്യ​ത്യ​സ്ത​മാ​യ ച​ട​ങ്ങി​ൽ സാ​ഹി​ത്യ​വി​ഭാ​ഗം മു​ൻ സെ​ക്ര​ട്ട​റി​യും ഇ​പ്പോ​ഴ​ത്തെ കോ​ർ​ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​ശോ​ക് ശ്രീ​ശൈ​ലം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്റ് സി.​എ​സ്. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത്രി​വി​ക്ര​മ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി സു​നീ​ഷ് ഊ​ര​ങ്ങാ​ട്, ജ​പ്പാ​ൻ സ്വ​ദേ​ശി​നി ക​പ്പ​ൽ ക്രൂ ​മി​നാ​മി​ൻ, മു​ൻ​കാ​ല സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്റ് മ​ണി​ക​ണ്ഠ​ൻ കു​ന്ന​ത്ത് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Viswakala Samskarika Vedhi Bahrain Logos Hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.