മനാമ: വോയ്സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഹറഖ് ഏരിയയുടെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ഹിദ്ദുമായി സഹകരിച്ചുകൊണ്ട് ഹിദ്ദ് എം.എം.ഇ.ടി.സി ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒരു വർഷക്കാലയളവിലെ സംഘടനയുടെ ആറാമത് മെഡിക്കൽ ക്യാമ്പായിരുന്നു ഇത്.
ക്യാമ്പ് ഇരുനൂറിൽപരം ആളുകൾ പ്രയോജനപ്പെടുത്തി. വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ പ്രസിഡന്റ് ഗോകുൽ കൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐ.സി.ആർ.എഫ് കോർ അംഗവും വോയ്സ് ഓഫ് ആലപ്പി കുടുംബാംഗവുമായ അജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
ഏരിയ സെക്രട്ടറി നിതിൻ ചെറിയാൻ സ്വാഗതം പറഞ്ഞു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, സാമൂഹിക പ്രവർത്തകരായ സെയ്ദ് ഹനീഫ്, മണിക്കുട്ടൻ, വോയ്സ് ഓഫ് ആലപ്പി ആക്ടിങ് സെക്രട്ടറി ജോഷി നെടുവേലിൽ, മാധ്യമപ്രവർത്തകൻ ഇ.വി. രാജീവൻ, മുഹറഖ് മലയാളി സമാജം ആക്ടിങ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, പ്രതിഭ മുഹറഖ് മേഖല സെക്രട്ടറിയും വോയ്സ് ഓഫ് ആലപ്പി കുടുംബാംഗവുമായ ബിനു കരുണാകരൻ, ക്യാമ്പ് പ്രതിനിധികളായ സെന്തിൽ, രതീഷ്, അൽ ഹിലാൽ മാർക്കറ്റിങ് ഇൻചാർജ് അരുൺ എന്നിവർ ആശംസകൾ നേർന്നു. വോയ്സ് ഓഫ് ആലപ്പി എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, മെംബർഷിപ് സെക്രട്ടറി ജിനുകൃഷ്ണൻ, ചാരിറ്റി വിങ് കൺവീനർ ലിബിൻ സാമുവൽ, ജോയന്റ് ട്രഷറർ സനിൽ വള്ളികുന്നം, ഏരിയ കോഓഡിനേറ്റർ അനൂപ് മുരളീധരൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ സന്തോഷ് ബാബു, അജിത് കുമാർ, ഏരിയ കമ്മിറ്റി ഭാരവാഹികളായ പ്രസന്നകുമാർ, ബിജു കെ.കെ, റെജി, ശ്രീരാജ്, സജീഷ്, നിതിൻ ഗംഗ, മുഹറഖ് മലയാളി സമാജം സെക്രട്ടറി രജീഷ് പി.സി തുടങ്ങിയവർ സന്നിഹിതരായിരുന്നു. വോയ്സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനസ് റഹീം ആമുഖപ്രസംഗം നടത്തി.
മുഹറഖ് ഏരിയ ട്രഷറർ രാജേഷ് കുമാർ നന്ദി രേഖപ്പെടുത്തി. ഏരിയ വൈസ് പ്രസിഡന്റ് അൻഷാദ് റഹീം, ജോയന്റ് സെക്രട്ടറി സുബി എം, ഏരിയ അംഗങ്ങളായ മനോജ് അപ്പുക്കുട്ടൻ, ഷിയാസ്, വിനോദ് വർഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.