മനാമ: വോയ്സ് ഓഫ് ആലപ്പി -റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിഫ അൽഹിലാൽ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽവെച്ച് നടന്ന ക്യാമ്പ് ഇരുന്നൂറിലധികം പേർ പ്രയോജനപ്പെടുത്തി.
വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലോകകേരള സഭാംഗവും ബഹ്റൈനിലെ മുതിർന്ന സാമൂഹിക പ്രവർത്തകനുമായ സുബൈർ കണ്ണൂർ മുഖ്യാതിഥിയായിരുന്നു. റിഫ ഏരിയ പ്രസിഡന്റ് പ്രസന്ന കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ഓഫിസ് സെക്രട്ടറി ബാലമുരളി, എന്റർടെയിൻമെന്റ് സെക്രട്ടറിയും ക്യാമ്പ് കോഓഡിനേറ്ററുമായ ദീപക് തണൽ, ഏരിയ ഗ്രൂപ് കോഓഡിനേറ്റർ അനൂപ് മുരളീധരൻ, അൽഹിലാൽ ഹോസ്പിറ്റൽ റിഫ ബ്രാഞ്ച് മാനേജർ ടോണി മാത്യു, മാർക്കറ്റിങ് ഹെഡ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്പോർട്സ് വിങ് കൺവീനർ ബോണി മുളപ്പാമ്പള്ളിൽ, ലേഡീസ് വിങ് സെക്രട്ടറി രശ്മി അനൂപ്, എക്സിക്യൂട്ടിവ് അംഗങ്ങളായ സന്തോഷ് ബാബു, ലിബിൻ സാമുവൽ, അജിത് കുമാർ, ഏരിയ കമ്മിറ്റി ഭാരവാഹികളായ അനൂപ് ശശികുമാർ, മുബാഷ് റഷീദ്, കെ.കെ. ബിജു, അശ്വിൻ ബാബു, അനിയൻ നാണു, ഓമനക്കുട്ടൻ, നിതിൻ ഗംഗ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
റിഫ ഏരിയ സെക്രട്ടറി ഗിരീഷ് ബാബു സ്വാഗതവും എക്സിക്യൂട്ടിവ് അംഗം പി.കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു. റിഫ ഏരിയ ജോ. സെക്രട്ടറി അനിൽ കെ. തമ്പി, അനുരാജ്, സേതു, അജീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.