മനാമ: വോയ്സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഉമൽഹസ്സം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉമൽഹസ്സം കിംസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പ് നൂറിലധികം പേർ പങ്കെടുത്തു. ഒരുവർഷ കാലയളവിലെ സംഘടനയുടെ ഏഴാമത് മെഡിക്കൽ ക്യാമ്പായിരുന്നു ഇത്.
ഉമൽഹസ്സം ഏരിയ പ്രസിഡന്റ് അനിയൻ നാണുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രവാസി ലീഗൽ സെൽ ബഹ്റൈൻ പ്രസിഡന്റും സാമൂഹികപ്രവർത്തകനുമായ സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, വേൾഡ് മലയാളീ കൗൺസിൽ സെക്രട്ടറി അമൽദേവ്, വോയ്സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ, ആക്ടിങ് സെക്രട്ടറി ജോഷി നെടുവേലിൽ, കിംസ് മെഡിക്കൽ സെന്റർ പ്രതിനിധി ഡോ. ബീന എൻ.ബി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ കിംസ് മെഡിക്കൽ സെന്ററിനുള്ള ഉപഹാരം ഏരിയ ഭാരവാഹികൾ ചേർന്ന് കൈമാറി. വോയ്സ് ഓഫ് ആലപ്പി ഭാരവാഹികളായ ദീപക് തണൽ, ജഗദീഷ് ശിവൻ, സനിൽ വള്ളികുന്നം, ലിബിൻ സാമുവൽ, ബോണി മുളപ്പാമ്പള്ളിൽ, ലേഡീസ് വിങ് കോഓഡിനേറ്റർമാരായ ഷൈലജ അനിയൻ, ആശ സെഹ്റ എന്നിവർ സന്നിഹിതരായിരുന്നു. ഉമൽഹസ്സം ഏരിയ വൈസ് പ്രസിഡന്റ് ടോജി തോമസ്, ജോയൻറ് സെക്രട്ടറി ഓമനക്കുട്ടൻ നാണു എന്നിവർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി ജോബിൻ മാത്യു സ്വാഗതവും ഉമൽഹസ്സം ഏരിയ കോഓഡിനേറ്റർ ജേക്കബ് മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.